Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 2:32 AM IST Updated On
date_range 5 July 2020 2:32 AM ISTപൊലീസ് കാൻറീൻ ഉപയോഗത്തിന് ഓൺലൈൻ ക്രമീകരണം
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പൊലീസ് കാൻറീനുകളിലെ ഇടപാട് ഓൺലൈൻ വഴി ആക്കുന്നു. നിലവിൽ സാധനം വാങ്ങാനെത്തുന്നവർ രണ്ടുമണിക്കൂറിലധികം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇെതാഴിവാക്കാൻ സൈബർഡോമിൻെറ നേതൃത്വത്തിൽ തയാറാക്കിയ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യണം. ഇതുപ്രകാരം കൃത്യസമയെത്തത്തി നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാനാകും. തിങ്കളാഴ്ച മുതൽ ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ കാൻറീനിൽ പ്രവേശിക്കാനാവൂ. വിരമിച്ചവർ ഉൾെപ്പടെ മുതിർന്ന ആളുകൾക്കായി ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. https://scpc.kerala.gov.in/register-member വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം shopsapp മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് സ്ലോട്ട് ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story