Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപിതാവ്​...

പിതാവ്​ മൃതപ്രായയാക്കിയ കുഞ്ഞിനും അമ്മക്കും സംരക്ഷണമൊരുക്കി വനിത കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: അങ്കമാലിയിൽ പിതാവി​ൻെറ മർദനത്തിരയായി ആശുപത്രിയിലായിരുന്ന കുഞ്ഞിനും അമ്മക്കും താമസസൗകര്യവും സംരക്ഷണവും ഏർപ്പെടുത്തി വനിത കമീഷൻ. കമീഷ​ൻെറ ഇടപെടലിനെ തുടർന്ന് എറണാകുളം ശിശുക്ഷേമ സമിതി സഹായത്തോടെ പെരുമ്പാവൂർ പുല്ലുവഴിയിൽ സ്നേഹജ്യോതി എന്ന സ്ഥാപനത്തിലാണ് ഇവർക്ക്​ താമസ സൗകര്യം ലഭിച്ചത്. അമ്മയെയും കുഞ്ഞിനെയും കേസി​ൻെറ നടപടിക്രമങ്ങൾ പൂർത്തിയാവുന്നതുവരെ ഈ സ്ഥാപനത്തിൽ സംരക്ഷിക്കുമെന്ന് കമീഷൻ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു. സ്വദേശമായ നേപ്പാളിലേക്ക് പോകണമെന്ന് കുഞ്ഞി​ൻെറ അമ്മ ആവശ്യപ്പെട്ടിരുന്നു. കേസും മറ്റ് നടപടികളും പൂർത്തിയായശേഷം ഇക്കാര്യത്തിന് മുൻകൈയെടുക്കുമെന്നും ഷിജി പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ശനിയാഴ്​ചയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story