Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightവിമാനത്താവളങ്ങളില്‍...

വിമാനത്താവളങ്ങളില്‍ ജോലിചെയ്യുന്ന പൊലീസുകാരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കില്ല

text_fields
bookmark_border
തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മറ്റ് ജോലികൾക്ക് നിയോഗിക്കില്ലെന്ന് ഡി.ജി.പി. ഇവർക്ക് പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെ സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്ക​ും നിർദേശം നല്‍കി. വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഒരു പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഡ്യൂട്ടി പോയൻറുകളിലെത്തി ജോലി ചെയ്ത് മടങ്ങണം. അവര്‍ പൊലീസ് സ്​റ്റേഷനുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ല. വാറണ്ട്​ പ്രതികളെ അറസ്​റ്റ്​ ചെയ്യുക മുതലായ നടപടികള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആകാവൂ. മൃതദേഹങ്ങളിൽ നി​െന്നടുക്കുന്ന വസ്തുക്കള്‍ ഇന്‍ക്വസ്​റ്റ്​ നടപടികള്‍ക്കുശേഷം പൊലീസ് സ്​റ്റേഷനുകളില്‍ പ്രവേശിപ്പിക്കരുത്. കണ്ടെയിന്‍മൻെറ്​ സോണുകളില്‍ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആൻറിജന്‍ ടെസ്​റ്റിന് വിധേയരാക്കണം. പൊലീസ് സ്​റ്റേഷനും വാഹനങ്ങളും ഇടക്കിടെ അണുനശീകരണം ചെയ്യണം. കഴിയുന്നതും പൊതുജനങ്ങള്‍ പൊലീസ് സ്​റ്റേഷനിലെത്താതെതന്നെ അവര്‍ക്ക് സേവനം നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story