Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2020 8:52 PM GMT Updated On
date_range 4 July 2020 8:52 PM GMTഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ തുറന്നു
text_fieldsbookmark_border
കൊല്ലം: കുടുംബശ്രീ മിഷന്, കെ.എസ്.എഫ്.ഇ, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹായത്തോടെ പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത വ്യവസ്ഥയില്‍ ലാപ്ടോപ് നല്‍കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കെ.എസ്.എഫ്.ഇയുടെ സഹായത്തോടെ ജില്ലയിലെ ഉള്‍നാടന്‍ മേഖലയിലെ 16 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും ടി.വി വിതരണവും കുണ്ടറ കച്ചേരിമുക്കിലെ സഹൃദയ കലാകേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്തംഗം ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡിൻെറ കുണ്ടറ, പടപ്പക്കര, പെരിനാട്, അഞ്ചാലുംമൂട്, പെരിനാട് പ്രാഥമിക മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങള്‍, പ്രാദേശിക ക്ലബുകള്‍, ഗ്രന്ഥശാലകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story