Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightടെക്​നോസിറ്റി:...

ടെക്​നോസിറ്റി: ഖനനനീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കും

text_fields
bookmark_border
കഴക്കൂട്ടം: പള്ളിപ്പുറം ടെക്നോസിറ്റിക്കായി കുടിയൊഴിപ്പിച്ച സ്ഥലത്ത് ഖനനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ജനശക്തി ആക്​ഷൻ കൗൺസിൽ. ഖനനത്തിന്​ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഖനന നടപടിയുമായി മുന്നോട്ടുപോകാനാണ്​ ശ്രമമെന്ന്​ ആക്​ഷൻ കൗൺസിൽ ആരോപിച്ചു. ഖനനത്തിനെതിരെ സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ് വാങ്ങിയത് ജനശക്തി ആക്​ഷൻ കൗൺസിലി​ൻെറ നേതൃത്വത്തിലായിരുന്നു. മംഗലപുരം, അണ്ടൂർകോണം, അഴൂർ പഞ്ചായത്തുകളിൽ നിന്ന് അയ്യായിരം പേരാണ് ആക്​ഷൻ കൗൺസിലിൽ ഉള്ളത്. ജൂൺ രണ്ടിനാണ്​ ടെക്നോസിറ്റിക്ക്​ വേണ്ടി ഏറ്റെടുത്ത സ്ഥലത്ത്​ ഖനനവുമായി ബന്ധപ്പെട്ട് പൊതുമേഖലാ കമ്പനിയായ കേരള സംസ്ഥാന മിനറൽ ​െഡവലപ്മൻെറ്​ കോർപറേഷൻ ലിമിറ്റഡ് (കെംഡൽ) പ്രാദേശിക നേതാക്കളുടെ യോഗം വിളിച്ചത്. കെംഡൽ ചെയർമാൻ മടവൂർ അനിൽ കത്തു നൽകിയാണ് പ്രാദേശിക പാർട്ടി നേതാക്കളെ യോഗം അറിയിച്ചത്. കെംഡലി​ൻെറ പട്ടത്തെ ഓഫിസിലായിരുന്നു യോഗം. പാപ്പിനിശ്ശേരിയിലെ കേരള ക്ലേയ്സ് ആൻഡ്​​ സിറാമിക്സ്, കുണ്ടറ സിറാമിക്സ് എന്നീ സ്ഥാപനങ്ങൾക്ക്​ എന്ന പേരിൽ ഖനനം നടത്താനുള്ള നീക്കം പുറത്തായതോടെ പ്രതിപക്ഷം സർക്കാറിനെതിരെ രംഗത്ത് വന്നു. പ്രതിപക്ഷനേതാവ് സ്ഥലം സന്ദർശിക്കുകയും ചെയ്​തു. ടെക്നോസിറ്റി ഭൂമിയിൽ ഖനനം നടത്താൻ വ്യവസായ വകുപ്പിനെ സമീപിച്ചത് മുംബൈ ആസ്ഥാനമായുള്ള വൻകിട കമ്പനികളാണ്. 2009 ൽ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കു​​​േമ്പാഴാണ്​ ഖനനം ലക്ഷ്യമിട്ട്​ കമ്പനികൾ ആദ്യം സർക്കാറിനെ സമീപിച്ചത്. ഖനന നീക്കവുമായി അന്ന്​ മുന്നോട്ടുപോയപ്പോൾ വലിയ പ്രതിഷേധം ഉണ്ടായി. തുടർന്ന് നീക്കം ഉപേക്ഷിച്ചവർ 2012-13 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ ചാണ്ടിയെ സമീപിച്ചു. ആ നീക്കവും പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. ഇപ്പോൾ ഇതേ കമ്പനി വീണ്ടും സർക്കാറിനെ സമീപിച്ചു ചർച്ച നടത്തി ഖനനത്തിന്​ കരുക്കൾ നീക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story