Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 2:04 AM IST Updated On
date_range 5 July 2020 2:04 AM IST'കണ്ടെയ്ൻമെൻറ് സോണുകളിൽ ട്രിപ്ൾ ലോക്ഡൗൺ നടപ്പാക്കണം'
text_fieldsbookmark_border
'കണ്ടെയ്ൻമൻെറ് സോണുകളിൽ ട്രിപ്ൾ ലോക്ഡൗൺ നടപ്പാക്കണം' തിരുവനന്തപുരം: നഗരത്തിലെ കോവിഡ് സാമൂഹവ്യാപനം തടയാൻ കണ്ടെയ്ൻമൻെറ് സോണുകളിൽ ട്രിപ്ൾ ലോക്ഡൗൺ നടപ്പാക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. അല്ലെങ്കിൽ നഗരം പൂർണമായി അടച്ചിടേണ്ട സാഹചര്യമുണ്ടാകും. കണ്ടെയ്ൻമൻെറ് സോണുകളിൽ താമസിക്കുന്ന ജനങ്ങൾ പരമാവധി പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അവർക്ക് നിത്യോപയോഗ സാധനങ്ങളെത്തിക്കാൻ സർക്കാറിൻെറ ഭാഗത്തുനിന്നും നടപടിയുണ്ടാകുകയും വേണം. കണ്ടെയ്ൻമൻെറ് സോണുകളിൽ വീണ്ടും സമ്പർക്ക രോഗബാധിതർ വർധിക്കുന്ന സാഹചര്യം ഗൗരവമുള്ളതാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയാണ് തിരുവനന്തപുരം. ഏഴു കോടി ജനസംഖ്യയുള്ള അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ പ്രതിദിനം 35000 പരിശോധനകൾ നടത്തുമ്പോൾ അതിൻെറ പകുതി ജനസംഖ്യയുള്ള കേരളത്തിൽ 15000 പരിശോധനകളെങ്കിലും നടത്തേണ്ടതാണ്. എന്നാൽ ഇവിടെ കേവലം 4000 പരിശോധനകൾ മാത്രമാണ് നടത്തുന്നതെന്ന് ശിവകുമാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story