Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:52 AM IST Updated On
date_range 5 July 2020 1:52 AM ISTജില്ലയിൽ വീണ്ടും സമ്പർക്കം വഴി കോവിഡ്
text_fieldsbookmark_border
കൊല്ലം: ആശങ്ക പരത്തി ജില്ലയിൽ വീണ്ടും സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുൾപ്പെടെ ജില്ലയിൽ ശനിയാഴ്ച 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്ന് രണ്ടുപേരും. രണ്ടുപേര്‍ നാട്ടുകാരും ഒരാള്‍ യു.പി സന്ദര്‍ശിച്ച ആളുമാണ്. കൊട്ടാരക്കര പുലമണ്‍ സ്വദേശി (81 വയസ്സ്), ചിതറ സ്വദേശി (61), അഞ്ചല്‍ സ്വദേശി (35), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി (44), നീണ്ടകര സ്വദേശി (33), വെട്ടിക്കവല തലച്ചിറ സ്വദേശി (35), കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശി (33), അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി (33), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി (25), കരിക്കോട് സ്വദേശി (18), ബന്ധുക്കളായ തേവലക്കര അരിനല്ലൂര്‍ സ്വദേശികള്‍ (28, 43 വയസ്സ്), ചന്ദനത്തോപ്പ് സ്വദേശിനി (22), കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി (56), കവനാട് സ്വദേശി (25), പനയം പെരിനാട് സ്വദേശി (49) എന്നിവരെയാണ് കോവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കൊട്ടാരക്കര പുലമണ്‍ സ്വദേശി ജൂണ്‍ 23ന് മൂത്രാശയ സംബന്ധമായ അസുഖം ഉണ്ടായി 24ന് മകളും മറ്റൊരു ബന്ധുവുമായി ഗോകുലം മെഡിക്കല്‍ കോളജ് ഒ.പി സന്ദര്‍ശിച്ചിരുന്നു. ബന്ധു മഹാരാഷ്ട്രയില്നിെന്നത്തി ക്വാറൻറീന്‍ പൂര്‍ത്തിയാക്കി സ്രവ പരിശോധന നടത്തി നെഗറ്റിവായ വ്യക്തിയാണ്. കണ്‍സൾട്ടിങ്ങിനുശേഷം തിരികെ വീട്ടിലെത്തി. 29ന് വീണ്ടും ഗോകുലം മെഡിക്കല്‍ കോളജ് ഒ.പിയില്‍ സന്ദര്‍ശനം നടത്തി തിരികെ വീട്ടിലെത്തി. 30ന് പനിയും ചുമയും കാരണം വൈകുന്നേരം ഏഴിന് കൊട്ടാരക്കര വിജയ ആശുപത്രി സന്ദര്‍ശിച്ചു. ജൂലൈ ഒന്നിന് വീണ്ടും ഗോകുലം മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ഐ.സി.യുവിലാക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇദ്ദേഹം കൊട്ടാരക്കരയിലെ കടകളിലും കുന്നിക്കോട്ടെ ബേക്കറിയും സന്ദര്‍ശിക്കുക പതിവായിരുന്നു. നീണ്ടകര സ്വദേശി പുലമണ്‍ ജങ്ഷനില്‍ കട നടത്തുന്ന വ്യക്തിയാണ്. എല്ലാ ദിവസവും ബൈക്കിലാണ് പോയിവരുന്നത്. പനിയെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംശയത്തെതുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ സ്രവം നല്‍കി. പരിശോധനഫലം പോസിറ്റിവായതിനെതുടര്‍ന്ന് ചികിത്സയിലാണ്. ചിതറ സ്വദേശി ജൂണ്‍ 20ന് സൗദിയില്നിെന്നത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു അഞ്ചല്‍ സ്വദേശി ജൂണ്‍ 13ന് കുവൈത്തില്നിെന്നത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി ജൂണ്‍ 18ന് നൈജീരിയയില്നിെന്നത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു വെട്ടിക്കവല തലച്ചിറ സ്വദേശി ജൂണ്‍ 30ന് സൗദിയില്നിെന്നത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശി ജൂണ്‍ 25ന് ആഫ്രിക്കയില്നിെന്നത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കടപ്പാക്കട ബ്രാഞ്ചിലെ ജീവനക്കാരനാണ്. ഇദ്ദേഹം ഔദ്യോഗികാവശ്യങ്ങള്‍ക്കായി ട്രെയിനില്‍ യു.പി സന്ദര്‍ശിച്ചിട്ടുണ്ട്. ജൂണ്‍ 30ന് തിരിച്ചെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി ജൂണ്‍ 28ന് ദുബൈയിൽനിെന്നത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു കരിക്കോട് സ്വദേശി യൂറോപ്പിലെ മാള്‍ഡോവയില്‍നിന്ന് ജൂണ്‍ 17ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു ബന്ധുക്കളായ തേവലക്കര അരിനല്ലൂര്‍ സ്വദേശികള്‍ ഹൈദ്രാബാദില്‍നിന്ന് കാര്‍ മാര്‍ഗം ജൂണ്‍ 27ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ചന്ദനത്തോപ്പ് സ്വദേശിനി ജൂണ്‍ 30ന് ദോഹയില്നിെന്നത്തി ആൻറിബോഡി ടെസ്റ്റ് പോസിറ്റിവായി കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി ജൂണ്‍ 30ന് ദോഹയില്നിെന്നത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു കാവനാട് സ്വദേശി ജൂലൈ രണ്ടിന് യു.എ.ഇയില്നിെന്നത്തി പനയം പെരിനാട് സ്വദേശി ജൂലൈ രണ്ടിന് ആഫ്രിക്കയില്നിെന്നത്തി ക്വാറൻറീനിലായിരുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story