Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകടൽ കൊലക്കേസ്:...

കടൽ കൊലക്കേസ്: ബി.ജെ.പി നയം ക്രൂരത -സി.പി.എം

text_fields
bookmark_border
കൊല്ലം: കൊല്ലത്തെ രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവെച്ച് കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്ക് അധികാരമില്ലെന്ന അന്താരാഷ്​ട്ര ട്രൈബ്യൂണല്‍ വിധി അംഗീകരിച്ച ബി.ജെ.പി സര്‍ക്കാറിൻെറ നയം കൊടും ക്രൂരതയാണെന്ന്​ സി.പി.എം. ട്രൈബ്യൂണല്‍ വിധി അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇറ്റാലിയന്‍ നാവികര്‍ക്കെതിരായി ഇന്ത്യയിലുള്ള ക്രിമിനല്‍ നടപടി അവസാനിപ്പിക്കണമെന്ന കാര്യം പറഞ്ഞ് സുപ്രീംകോടതിയിലെ കേസ് തീര്‍പ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. കേസ് നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാറിനുണ്ടായ വീഴ്ചയാണ് ഇത്തരമൊരു വിധിക്ക് കാരണം. നഷ്​ടപരിഹാരത്തി​ൻെറ ന്യായത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടി അവസാനിപ്പിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സി.പി.എം ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. നാവികര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ബാധ്യതയുണ്ട്. ഇതിൽനിന്നുള്ള ഒള​ിച്ചോട്ടം അംഗീകരിക്കാനാവില്ല. പ്രതികളെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണചെയ്യാന്‍ കഴിയില്ലെന്ന ഇറ്റലിയുടെ വാദത്തെ ശക്തിയായി എതിര്‍ക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിെല്ലന്നും ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ കുറ്റപ്പെടുത്തി. വിധി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story