Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപൊലീസ്...

പൊലീസ് ടെലികമ്യൂണിക്കേഷൻ എ.എസ്.ഐ സ്ഥാനക്കയറ്റം വൈകിപ്പിക്കുന്നതിൽ കടുത്ത അതൃപ്തി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ അസി. സബ് ഇൻസ്പെക്ടർ (എ.എസ്.ഐ) തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ പട്ടിക വൈകുന്നതിൽ പൊലീസുകാർക്കിടയിൽ കടുത്ത അതൃപ്തി. അനർഹരായ ചിലരെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ്​ ആക്ഷേപം. ഏപ്രിലിൽ എ.എസ്.ഐമാർക്ക് എസ്.ഐമാരായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് 40 ഓളം ഒഴിവുണ്ടായത്​. സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതയുള്ള ഹെഡ് കോൺസ്​റ്റബിൾ (സീനിയർ സിവിൽ പൊലീസ് ഓഫിസർ) റാങ്കിലുള്ളവരുടെ പട്ടിക സ്​റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജ.പി സുധേഷ് കുമാർ പൊലീസ് ആസ്ഥാനത്തേക്ക് കഴിഞ്ഞ മാസം കൈമാറി. പട്ടികയിൽ കടന്നുകൂടിയ പി.ആറുള്ള ചില ഉദ്യോഗസ്ഥരെ മാറ്റാൻ പൊലീസ് ആസ്ഥാനത്തെ പരിശോധനയിൽ തീരുമാനിച്ചു. ഇതോടെയാണ്​ ലിസ്​റ്റ്​ തന്നെ പുറത്തിറങ്ങാത്ത സാഹചര്യമുണ്ടായതെന്ന് പൊലീസുകാർ പറയുന്നു. ഒഴിവാക്കപ്പെട്ടവർക്കും രാഷ്​ട്രീയക്കാരുടെയും മിനിസ്​റ്റീരിയൽ ജീവനക്കാരുടെയും സഹായത്തോടെ സ്ഥാനക്കയറ്റം നൽകാനാണ്​ ശ്രമമെന്ന ആക്ഷേപവും ശക്തമാണ്. പട്ടിക വൈകുന്നത്​ സിവിൽ പൊലീസ്​ ഒാഫിസർമാരുടെ സ്​ഥാനക്കയറ്റത്തിനും തടസ്സമാകുകയാണ്​. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ, എസ്.ഐ സ്ഥാനക്കയറ്റ പട്ടികയിലും അനാവശ്യ കാലതാമസമുണ്ടായിരുന്നു. മദ്യപിച്ച് ഓഫിസിൽ കിടന്ന ഉദ്യോഗസ്ഥനെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയത് രാഷ്​ട്രീയ ഇടപെടൽ മൂലമായിരുന്നെന്നും പരാതിയുണ്ട്​. സ്​ഥാനക്കയറ്റം വൈകുന്നത്​ വകുപ്പി​ൻെറ പ്രവർത്തനത്തെ തന്നെ ബാധിക്കുമെന്ന്​ സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബിജു ചന്ദ്രശേഖർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story