കൊമ്പനാമുറിയിലും വടുതല ജങ്ഷനിലും ചുറ്റിക്കറങ്ങി ഒട്ടകം; പിടിച്ചുകെട്ടി നാട്ടുകാർ
text_fieldsഅരൂക്കുറ്റി: കൊമ്പനാമുറി, വടുതല ജങ്ഷൻ, കോട്ടൂർകടവ് ഭാഗങ്ങളിൽ പുലർച്ച നാേലാടെ ഒട്ടകത്തെ കണ്ടത് നാട്ടുകാർക് ക് കൗതുകമായി. നേരം വെളുക്കുംമുമ്പ് ഒട്ടകത്തെ കണ്ടതോടെ ചിലരൊക്കെ ഭയപ്പെടുകയും ചെയ്തു.
പല സ്ഥലങ്ങളിലായി ചു റ്റിക്കറങ്ങി നടന്ന ഒട്ടകത്തെ അവസാനം കോട്ടൂർകടവ് ജങ്ഷെൻറ പടിഞ്ഞാറേ പറമ്പിൽ കെട്ടിയിടുകയായിരുന്നു. പേടികൊണ്ട് പലരും അടുക്കാൻ മടിച്ചപ്പോൾ, കോട്ടൂർകടവ് ജങ്ഷനിൽ ഇറച്ചിക്കട നടത്തുന്ന ഉമ്മറാണ് അതിനെ കെട്ടിയിട്ടത്.
വാർത്ത വാട്സ്ആപ്പിലൂടെ പ്രചരിച്ചതോടെ പല ഭാഗങ്ങളിൽനിന്ന് ആളുകൾ ഒട്ടകത്തെ കാണാൻ എത്തി. പലരും കൗതുകത്തോടെ ഫോേട്ടായെടുക്കുകയും യുവാക്കൾ സെൽഫിയെടുക്കുകയും ചെയ്തു.
അരൂക്കുറ്റി മാത്താനം ക്ഷേത്രത്തിന് കിഴക്ക് സ്വകാര്യവ്യക്തി വളർത്തുന്ന ഒട്ടകം കയർ അഴിഞ്ഞ് വന്നതായിരുന്നു. ഇയാൾ ഒട്ടകത്തെ കൂടാതെ കുതിരയെയും വളർത്തുന്നുണ്ട്. രാവിലെ എേട്ടാടെ ഉടമസ്ഥൻ വന്ന് ഒട്ടകത്തെ അഴിച്ചുകൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
