തദ്ദേശഭരണ വകുപ്പ് ഏകീകരണം: സീനിയോറിറ്റി പരാതി പരിഹരിക്കാൻ സെൽ
text_fieldsRepresentational Image
തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പുകൾ ഏകീകരിച്ചതോടെ ജീവനക്കാരുടെ സീനിയോറിറ്റി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ പരാതിപരിഹാര സെൽ ഉൾപ്പെടുത്തുമെന്ന് തദ്ദേശഭരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജീവനക്കാരുടെ സീനിയോറിറ്റിയിൽ ഒരുമാറ്റവും ഉണ്ടാകില്ല. വകുപ്പിൽ വലിയ മാറ്റം ഉണ്ടാകുമ്പോൾ ജീവനക്കാർക്ക് ഉത്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. ഏതെങ്കിലും വിധത്തിൽ ജീവനക്കാർക്ക് ആശങ്കയുണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കുന്നതിന് വേണ്ടി ഏകീകൃത ചട്ടങ്ങളിൽ ഗ്രീവൻസ് റിഡ്രസൽ വ്യവസ്ഥ ഉൾപ്പെടുത്താനാണ് തീരുമാനം.
നേരേത്തയുള്ള മാതൃവകുപ്പിന്റെ പ്രത്യേകത കൊണ്ട് ഒരാൾ ഉയർന്ന സ്ഥാനത്തിരിക്കുന്നതിന് ഏകീകരണവുമായി ബന്ധമില്ലെന്നും ഓഫിസ് വ്യക്തമാക്കി. തദ്ദേശഭരണ പൊതുസർവിസ് രൂപവത്കരണവുമായി ബന്ധപ്പെട്ട് സീനിയോറിറ്റി അട്ടിമറിക്കപ്പെടുമെന്ന ആശങ്കയാണ് ജീവനക്കാരിൽ നിന്ന് ഉയർന്നുവന്നത്. എന്നാൽ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരാസൂത്രണം, എൻജിനീയറിങ് വകുപ്പുകൾ ഏകീകരിച്ച് പൊതുസർവിസ് രൂപവത്കരിക്കുമ്പോൾ ഒരു ജീവനക്കാരന് പോലും ഒരു സ്ഥാനക്കയറ്റവും നഷ്ടപ്പെടരുതെന്നാണ് സർക്കാർ തീരുമാനം.
ജീവനക്കാരുടെ ശമ്പളത്തിൽ ഒരുരൂപ പോലും കുറവും വരില്ല. എന്നാൽ, പൊതുസർവിസ് രൂപവത്കരിച്ചതോടെ പ്രാഥമിക-ദ്വിതീയ-ത്രിതീയ മേഖലകളുടെ താളംതെറ്റുമെന്നും കണ്ടിൻജന്റ് ജീവനക്കാരെ വകുപ്പ് ഏകീകരണത്തിൽ തഴഞ്ഞുവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

