Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ വോട്ടർ പട്ടിക:...

തദ്ദേശ വോട്ടർ പട്ടിക: 23 വരെ പേര് ചേർക്കാം

text_fields
bookmark_border
election commission
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ സെ​പ്റ്റം​ബ​ർ 23 വ​രെ അ​വ​സ​ര​മു​ള്ള​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. 2023 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു​മു​മ്പോ 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്കാ​ണ് പേ​ര് ചേ​ർ​ക്കാ​ൻ അ​വ​സ​രം.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​ര് ചേ​ർ​ക്കാ​നും ഒ​ഴി​വാ​ക്കാ​നും തി​രു​ത്താ​നും ക​മീ​ഷ​ൻ വെ​ബ്‌​സൈ​റ്റാ​യ www.sec.kerala.gov.inലൂ​ടെ അ​പേ​ക്ഷി​ക്കാം. വ്യ​ക്തി​ക​ൾ​ക്ക് സി​റ്റി​സ​ൺ ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന​യും അ​ക്ഷ​യ/​ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഏ​ജ​ൻ​സി ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന​യും വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

സെ​പ്റ്റം​ബ​ർ എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം 941 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 2,15,63,916 ഉം 87 ​ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 36,51,931ഉം ​ആ​റ്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലാ​യി 24,54,689ഉം ​വോ​ട്ട​ർ​മാ​രു​ണ്ട്. ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​കാ​രം സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ ഒ​ള​വ​ണ്ണ​യും മു​നി​സി​പ്പാ​ലി​റ്റി ആ​ല​പ്പു​ഴ​യും കോ​ർ​​പ​റേ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ്. കു​റ​വ് വോ​ട്ട​ർ​മാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -ഇ​ട​മ​ല​ക്കു​ടി (ഇ​ടു​ക്കി), മു​നി​സി​പ്പാ​ലി​റ്റി -കൂ​ത്താ​ട്ടു​കു​ളം (എ​റ​ണാ​കു​ളം), കോ​ർ​പ​റേ​ഷ​ൻ -ക​ണ്ണൂ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VotersListState Election Commission
News Summary - Local Electoral Roll- names can be added up to 23rd
Next Story