Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ തെരഞ്ഞെടുപ്പ് :...

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർപട്ടികയിൽ 21 വരെ പേര് ചേർക്കാം

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർപട്ടികയിൽ 21 വരെ പേര് ചേർക്കാം
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 27 വരെ അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം.

ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയാറാക്കുന്നുണ്ട്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയാറാക്കുന്നത് ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടർപട്ടിക തയാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുമാണ്. നിയമസഭ,ലോക്സഭ വോട്ടർപട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് പേരുണ്ടെങ്കിലും തദ്ദേശവോട്ടർപട്ടികയിൽ ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടർപട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് താലൂക്ക് ഓഫീസുകളിലും പരിശോധനക്ക് ലഭ്യമാണ്.

പുതുതായി പേര് ചേർക്കുന്നതിനും (ഫോറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6) സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) seckerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൻ്റെ മൊബൈൽ നമ്പറുപയോഗിച്ച് സിറ്റിസൺ രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ നൽകേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, പോളിങ് ‌സ്റ്റേഷൻ എന്നിവ തെരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നൽകണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിങ് വേളയിൽ നേരിട്ട് നൽകാം.

അക്ഷയ സെന്റർ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിങ്ങിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ അപേക്ഷകൻ ആവശ്യമായ രേഖകൾസഹിതം ഹീയറിങ്ങിന് ഹാജരാകണം.

ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് എടുത്ത് അപേക്ഷകൻ്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുന്ന കേസുകളിൽ രേഖകൾ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോക്കോൾ വഴിയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ഉചിത നടപടി സ്വീകരിക്കാം.

പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെയും അവ നിർദ്ദിഷ് ഫാറത്തിൽ നേരിട്ട് നൽകാം.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്‌ഷൻ ഓഫീസർമാർ. ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത് തദ്ദേശ വകുപ്പ് ജില്ല ജോയിൻറ് ഡയറക്ടർക്കാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local elections
News Summary - Local elections: Names can be added in the voter list till Friday
Next Story