തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ പട്ടികയിലും ഇരട്ടവോട്ടർമാർ; ഒഴിവാക്കൽ സങ്കീർണം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയാറാക്കിയ അന്തിമ വോട്ടര്‍പട്ടികയിലും വ്യാപകമായി ഇരട്ടവോട്ടര്‍മാർ. ഒഴിവാക്കൽ സങ്കീർണമാകുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് തലവേദനയായി. ഇരട്ട വോട്ടര്‍മാരെ അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് സങ്കീര്‍ണമാകുമെന്നാണ് കമീഷന് വിലയിരുത്തല്‍.
ഇരട്ട വോട്ടര്‍മാരെ സ്വമേധയ ഒഴിവാക്കാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്ക് (ഇ.ആര്.ഒ) കഴിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് വോട്ടുള്ളതില്‍ ഒരിടത്ത് ഒഴിവാക്കിയാല്‍ ഇപ്പോള്‍ താമസിക്കുന്നിടത്തെ വോട്ട് ഒഴിവാക്കിയെന്ന വാദം ഉന്നയിച്ച് വോട്ടര്‍ക്ക് രംഗത്ത് എത്താനാകും. പഞ്ചായത്ത് സെക്രട്ടറിമാരുടെ പിഴവാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ഇരട്ട വോട്ടര്‍മാര്‍ കടന്നുകയറാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഒരാള്‍ രണ്ട് വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷന് ചെയ്യാനാകുക.
രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ സൂക്ഷമായ നിരീക്ഷണം നടത്തണമെന്നാണ് കമീഷന് പറയുന്നത്. നഗരങ്ങള്‍ക്ക് ഒപ്പം ഗ്രാമങ്ങളിലും ഇരട്ടവോട്ടര്മാരുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതികളില്‍ നിന്ന് വ്യക്തമാകുന്നത്. പരേതരെയും സ്ഥലംമാറിപ്പോയവരെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് ശുദ്ധമായ അന്തിമ വോട്ടര്‍ പട്ടിക തയാറാക്കാനാണ് കമീഷന് ശ്രമിച്ചത്.
കരട് വോട്ടര്‍ പട്ടികയെ അപേക്ഷിച്ച് 16.34 ലക്ഷം വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്. കരട് പട്ടികയില്‍ 2.66 ലക്ഷം വോട്ടര്‍മാരാണ് ഉണ്ടായിരുന്നതെങ്കില്‍ അന്തിമ വോട്ടര്‍ പട്ടിക കഴിഞ്ഞ രണ്ടിന് പ്രസിദ്ധീകരിച്ചപ്പോള്‍ 2.83 ലക്ഷമായി വോട്ടര്‍മാരുടെ എണ്ണം ഉയര്‍ന്നു. 1.33 ലക്ഷം പുരുഷന്മാരും 1.49 ലക്ഷം സ്ത്രീകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

