തദ്ദേശ തെരഞ്ഞെടുപ്പ് പരിഷ്കാരം; സുപ്രധാന ശിപാർശകളുമായി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളിലും ഭരണസംവിധാനത്തിലും വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ശിപാർശകൾ സർക്കാറിന് സമർപ്പിച്ചു. തെരഞ്ഞെടുപ്പ് സുതാര്യമാക്കാനും ഭരണനിർവഹണം മെച്ചപ്പെടുത്താനുമുള്ള നിർദേശങ്ങൾ സഹിതമാണിത്. തദ്ദേശ സ്ഥാപനങ്ങളുടെ രൂപീകരണവും വാർഡ് പുനർനിർണയവും സംബന്ധിച്ച അന്തിമ തീരുമാനം പൊതുതെരഞ്ഞെടുപ്പിന് രണ്ട് വർഷം മുമ്പെങ്കിലും എടുക്കണം. ഓരോ ജനസംഖ്യ കണക്കെടുപ്പിന് ശേഷവും വാർഡുകളുടെ അതിർത്തി പുനർനിർണയിക്കണം. വാർഡ് സംവരണം പത്ത് വർഷത്തിലൊരിക്കൽ മാത്രം പുതുക്കിയാൽ മതി. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വർഷത്തിൽ നാല് തീയതികൾ (ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന്) നിശ്ചയിക്കാനായി നിയമ ഭേദഗതി വേണം. ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ നിയമനിർമാണം വേണം.
സംസ്ഥാനത്തെ കെട്ടിടങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തണം. ഇത് ഭരണ നിർവഹണം കാര്യക്ഷമമാക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും ഔദ്യോഗിക ഇടപാടുകൾ ലഘൂകരിക്കാനും സഹായിക്കും. സൈനികർ, അവശ്യ സർവിസുകളിൽ ജോലി ചെയ്യുന്നവർ, മാധ്യമപ്രവർത്തകർ, 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കണം. മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കണം. ഡ്യൂട്ടിക്കായി കേന്ദ്ര സർക്കാർ ജീവനക്കാരെയും നിയമിക്കാൻ വ്യവസ്ഥ വേണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ നിയമഭേദഗതി വേണം എന്നതടക്കമുള്ള ശിപാർശകളാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

