തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും: മന്ത്രി ഷാജി
text_fieldsകെ.എം. ഷാജി
പാലക്കാട്: തദ്ദേശ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഓണറേറിയം കാലോചിതമായി വർധിപ്പിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണയിലാണെന്നും ജനുവരി ഒന്നു മുതല്‍ വർധന പ്രാബല്യത്തിലാകുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി. മുസ്ലിം ലീഗ് പാലക്കാട് ജില്ല ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് (എല്‍.ജി.എം.എല്‍) ജില്ല പ്രസിഡന്റ് സി.എ. സാജിത് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.ഇ.എ. സലാം മാസ്റ്റര്‍ പ്രഭാഷണം നടത്തി. എല്‍.ജി.എം.എല്‍ ജില്ല ജനറൽ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ സ്വാഗതം പറഞ്ഞു. മുന്‍ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഷറഫുദ്ദീന് ക്ലാസെടുത്തു.
മുസ്ലിംലീഗ് ജില്ല ഭാരവാഹികളായ കെ.കെ.എ. അസീസ്, പൊന്‍പാറ കോയക്കുട്ടി, ജബ്ബാര്‍, ടി.എ. സലാം മാസ്റ്റര്‍, എം.എച്ച്. മുജീബ്റഹ്മാന്‍, എം.എം. ഹമീദ്, എൽ.ജി.എം.എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ടില്‍, സെക്രട്ടറി അലി കുമരനല്ലൂര്‍, മണ്ഡലം ലീഗ് പ്രസിഡന്റ്-ജനറൽ സെക്രട്ടറിമാരായ റഷീദ് ആലായന്‍, ഹുസൈന് കോളശേരി, സാദിഖ് മണ്ണൂര്‍, അബ്ദുറഹ്മാന് ചളവറ, സൈതലവി പൂളക്കാട്, ഇ. മുസ്തഫ മാസ്റ്റര്‍, ഇക്ബാല്‍ പുതുനഗരം, യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി.പി. അന്‍വര്‍ സാദത്ത്, ജില്ല പ്രസിഡന്റ് പി.എം. മുസ്തഫ തങ്ങള്‍, ജനറൽ സെക്രട്ടറി നൗഷാദ് വെള്ളപ്പാടം, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് കാസിം, വനിതാലീഗ് സംസ്ഥാന സെക്രട്ടറി ഷംല ഷൗക്കത്ത്, പഞ്ചായത്ത് പ്രസിഡന്‍ഷ്യല്‍ ലീഗ് സംസ്ഥാന ട്രഷറര്‍ വി.എം. മുഹമ്മദാലി മാസ്റ്റര്‍, മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്പേഴ്സൻ സജ്ന ടീച്ചര്‍, ബ്ലോക്ക് പ്രസിഡന്റ് നീതു ശങ്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റിയാസ് നാലകത്ത്, ജമീല ടീച്ചര്‍, നസീമ നാസര്‍, റുക്സിനി സൈദ്, എ. ബാബു, ഷീബ പാട്ടത്തൊടി, മുനീറ ബാനു എന്നിവര്‍ സംസാരിച്ചു. നിസാമുദ്ധീന്‍ പൊന്നങ്കോട് നന്ദി പറഞ്ഞു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

