Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ട് വിഹിതത്തിൽ...

വോട്ട് വിഹിതത്തിൽ കോൺഗ്രസ് മുന്നിൽ; സി.പി.എമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ടുള്ളത് കണ്ണൂരും പാലക്കാടും മാത്രം

text_fields
bookmark_border
വോട്ട് വിഹിതത്തിൽ കോൺഗ്രസ് മുന്നിൽ; സി.പി.എമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ടുള്ളത് കണ്ണൂരും പാലക്കാടും മാത്രം
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വോ​ട്ട്​ വി​ഹി​ത​ത്തി​ൽ കോ​ൺ​ഗ്ര​സ്​ മു​ന്നി​ൽ. മൊ​ത്തം പോ​ൾ ചെ​യ്​​ത വോ​ട്ടി​ന്‍റെ 29.17 ശ​ത​മാ​നം കോ​ൺ​ഗ്ര​സി​ന്​ മാ​ത്രം ല​ഭി​ച്ചു. സി.​പി.​എ​മ്മി​ന്​ 27.16 ശ​ത​മാ​നം വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ബി.​​ജെ.​പി​ക്ക്​ 14.76 ശ​ത​മ​ാനവും മു​സ്​​ലിം ലീ​ഗി​ന്​ 9.77 ശ​ത​മാ​ന​വും സി.​പി.​ഐ​ക്ക്​ 5.58 ശ​ത​മാ​ന​വും വോ​ട്ട്​ ല​ഭി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ന്​ 1.62 ശ​ത​മാ​ന​വും കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ ഗ്രൂ​പ്പി​ന് 1.33 ശ​ത​മാ​ന​വും വോ​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം (34.52), കൊ​ല്ലം (31.98), പ​ത്ത​നം​തി​ട്ട (37.06), ആ​ല​പ്പു​ഴ (34.77), കോ​ട്ട​യം (32.22), ഇ​ടു​ക്കി (38.60), എ​റ​ണാ​കു​ളം (37.34), തൃ​ശൂ​ർ (31.96), വ​യ​നാ​ട്​ (29.03) ജി​ല്ല​ക​ളി​ൽ വോ​ട്ട്​ ശ​ത​മാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സാ​ണ്​ മു​ന്നി​ൽ. എ​ട്ട്​ ജി​ല്ല​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന്​ 30 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ വോ​ട്ട്​ നേ​ടാ​നാ​യി. പാ​ല​ക്കാ​ട്​ (33.93), കോ​ഴി​ക്കോ​ട്​ (28.49), ക​ണ്ണൂ​ർ (38.82), കാ​സ​ർ​കോ​ട്​ (25.62) ജി​ല്ല​ക​ളി​ൽ സി.​പി.​എം മു​ന്നി​ലാ​ണ്.

ര​ണ്ട്​ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ സി.​പി.​എ​മ്മി​ന്​ 30 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ വോ​ട്ടു​ള്ള​ത്. മ​ല​പ്പു​റ​ത്ത്​ 35.11 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ മു​സ്​​ലിം ലീ​ഗാ​ണ്​ മു​ന്നി​ൽ. ഇ​വി​ടെ സി.​പി.​എ​മ്മി​ന്​ 23.58 ശ​ത​മാ​ന​വും കോ​ൺ​ഗ്ര​സി​ന്​ 16.81 ശ​ത​മാ​ന​വു​മാ​ണ്​ വോ​ട്ട്​ വി​ഹി​തം. കോ​ട്ട​യ​ത്ത്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ എം 11.92 ​ശ​ത​മാ​ന​വും കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ വി​ഭാ​ഗം ഒ​മ്പ​ത്​ ശ​ത​മാ​ന​വും വോ​ട്ട്​ നേ​ടി. ഇ​ടു​ക്കി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ വി​ഭാ​ഗം 8.21 ശ​ത​മാ​ന​വും കേ​ര​ള കോ​ൺ​ഗ്ര​സ്​ -എം 6.22 ​ശ​ത​മാ​ന​വും വോ​ട്ട്​ നേ​ടി.

ബി.​ജെ.​പി​ക്ക്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​ത്ര​മാ​ണ്​ 20 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ വോ​ട്ട്​ നേ​ടാ​നാ​യ​ത്. തി​രു​വ​ന​ന്ത​പു​രം -23.08, കൊ​ല്ലം -19.38, പ​ത്ത​നം​തി​ട്ട -19.00, ആ​ല​പ്പു​ഴ -19.91, കോ​ട്ട​യം -15.08, ഇ​ടു​ക്കി -7.76, എ​റ​ണാ​കു​ളം -10.94, തൃ​ശൂ​ർ -19.65, പാ​ല​ക്കാ​ട്​ -17.05, മ​ല​പ്പു​റം -5.91, കോ​ഴി​ക്കോ​ട്​ -11.67, വ​യ​നാ​ട്​ -14.02, ക​ണ്ണൂ​ർ -10.06, കാ​സ​ർ​കോ​ട്​ -18.88 എ​ന്നി​ങ്ങ​നെ​യാ​ണ്​ ബി.​ജെ.​പി​യു​ടെ ജി​ല്ല​തി​രി​ച്ച വോ​ട്ട്​ വി​ഹി​തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Body ElectionCPMCongressBJP
News Summary - Local body elections: Congress ahead in vote share
Next Story