തദ്ദേശ തെരഞ്ഞെടുപ്പ്: 18ന് സർവകക്ഷി യോഗം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സർവകക്ഷി യോഗം വിളിച്ചു. സെപ്റ്റംബർ 18നാണ് യോഗം. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടത്താൻ നടപടി ഉൗർജിതമാക്കുകയാണ് കമീഷൻ. ഇതിെൻറ ഭാഗമായാണ് നടപടി. തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ഒരു പാർട്ടിയും നിലപാടെടുത്തിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് കോൺഗ്രസിന് വിയോജിപ്പുണ്ട്. യോഗത്തിൽ അവർ അത് പ്രകടിപ്പിച്ചേക്കും.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് നേരത്തേ കമീഷൻ ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചിരുന്നു. കോവിഡ് പ്രോേട്ടാകോൾ പാലിക്കണമെന്നും പ്രചാരണത്തിന് നിയന്ത്രണം വേണമെന്നും വിദഗ്ധർ നിർദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് കമീഷന് റിപ്പോർട്ടും നൽകി. ഇതും ചർച്ചയാകും. സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് ഇനി പ്രധാനമായും നടക്കേണ്ടത്. സെപ്റ്റംബർ 28 മുതൽ ഇത് ആരംഭിക്കും. അധ്യക്ഷന്മാരുടെ സംവരണവും തീരുമാനിക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

