Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ: എൽ.ഡി.എഫിന്​...

ആലപ്പുഴ: എൽ.ഡി.എഫിന്​ അട്ടിമറി വിജയം; നാടകീയരംഗങ്ങൾ

text_fields
bookmark_border
ആലപ്പുഴ: എൽ.ഡി.എഫിന്​ അട്ടിമറി വിജയം; നാടകീയരംഗങ്ങൾ
cancel
camera_alt

കെ.​ജി. രാ​ജേ​ശ്വ​രി, ദ​ലീ​മ ജോ​ജോ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ 72 പ​ഞ്ചാ​യ​ത്തി​ൽ 56 ഇ​ട​ത്ത്​ എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണം ല​ഭി​ച്ചു. യു.​ഡി.​എ​ഫ്​ 12 ലും ​എ​ൻ.​ഡി.​എ ര​ണ്ടി​ലും ഭ​ര​ണം നേ​ടി. മു​ട്ടാ​ർ, മാ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ട്ടി​മ​റി​യി​ലൂ​ടെ​ എ​ൽ.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ലെ​ത്തി. പാ​ണ്ട​നാ​ടും കോ​ടം​തു​രു​ത്തി​ലു​മാ​ണ്​ എ​ൻ.​ഡി.​എ ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ യു.​ഡി.​എ​ഫ്​ പി​ന്തു​ണ​യോ​ടെ എ​ൽ.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ലെ​ത്തി​െ​യ​ങ്കി​ലും സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ തൊ​ട്ടു​മു​മ്പ്​ രാ​ജി​വെ​ച്ചു. ഇ​ത്​ ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ലെ​ത്തി​ക്കാ​ൻ സി.​പി.​എം ന​ട​ത്തു​ന്ന നീ​ക്ക​മാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

ഇ​ട​തു മു​ന്ന​ണി​യി​ലെ ബി​ന്ദു കു​രു​വി​ള പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​വും ബീ​ന ബി​ജു വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​വു​മാ​ണ്​ രാ​ജി​വെ​ച്ച​ത്. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ൽ 12 ൽ 11 ​എ​ണ്ണ​ത്തി​ലും എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണം നേ​ടി. ച​മ്പ​ക്കു​ള​ത്ത്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു.​ഡി.​എ​ഫി​ന്​ അ​ധ്യ​ക്ഷ​സ്ഥാ​ന​വും എ​ൽ.​ഡി.​എ​ഫി​ന്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യും സ്വ​ന്ത​മാ​യി. പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നാ​ർ​ഥി​യെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യ​തി​നാ​ൽ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​തോ​ടെ ചി​ങ്ങോ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ്​ വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. മു​ട്ടാ​റി​ൽ പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം​ പി​ടി​ച്ചു. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ മെ​ർ​ലി​ൻ ബൈ​ജു പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലെ​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വി​െൻറ ത​ട്ട​ക​മാ​യ ചെ​ന്നി​ത്ത​ല തൃ​പ്പെ​രും​തു​റ പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ എ​ൽ.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ലെ​ത്തി. ഇ​വി​ടെ ബി.​ജെ.​പി​യെ തോ​ൽ​പി​ക്കാ​നാ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യി യു.​ഡി.​എ​ഫ്​ വോ​ട്ട്​ ചെ​യ്​​ത​ത്. മാ​ന്നാ​റി​ൽ കോ​ൺ​ഗ്ര​സ്‌ അം​ഗ​ത്തി​​െൻറ വോ​ട്ടി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ ഭ​ര​ണം ല​ഭി​ച്ചു.

കെ.ജി. രാജേശ്വരി പ്രസിഡൻറ്​; ദലീമ ജോജോ വൈസ് പ്രസിഡൻറ്​

ആ​ല​പ്പു​ഴ: ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യി മാ​രാ​രി​ക്കു​ളം ഡി​വി​ഷ​ൻ അം​ഗം കെ.​ജി. രാ​ജേ​ശ്വ​രി​യെ​യും വൈ​സ് പ്ര​സി​ഡ​ൻ​റാ​യി അ​രൂ​ർ ഡി​വി​ഷ​നി​ലെ ദ​ലീ​മ ജോ​ജോ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​തി​ർ സ്​​ഥാ​നാ​ർ​ഥി​യി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ടെ​ടു​പ്പി​ല്ലാ​തെ​യാ​ണ് സി.​പി.​എം പ്ര​തി​നി​ധി​ക​ളാ​യ ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. രാ​ജേ​ശ്വ​രി മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ്ര​ശ​സ്​​ത പി​ന്ന​ണി ഗാ​യി​ക​യാ​യ ദ​ലീ​മ ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ ആ​ദ്യ മൂ​ന്നു​വ​ർ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - local body election updates
Next Story