Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടത്​ ചേർന്ന്​...

ഇടത്​ ചേർന്ന്​ തലസ്​ഥാനം

text_fields
bookmark_border
ഇടത്​ ചേർന്ന്​ തലസ്​ഥാനം
cancel
camera_alt

ഡി. ​സ​ു​രേ​ഷ്​​കു​മാ​റും എ. ​ഷൈ​ല​ജാ ബീ​ഗവും 

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന ജി​ല്ല​യി​ൽ 73 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 50 ഇ​ട​ത്തും എ​ൽ.​ഡി.​എ​ഫ്. 17 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫും നാ​ലി​ട​ത്ത്​ ബി.​ജെ.​പി​യും അ​ധി​കാ​രം നേ​ടി. അ​തേ​സ​മ​യം പാ​ങ്ങോ​ട്, ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം. പാ​ങ്ങോ​ട് എ​സ്.​ഡി.​പി.​െ​എ പി​ന്തു​ണ​ച്ച​തി​നാ​ൽ എ​ൽ.​ഡി.​എ​ഫ്​ അ​ധ്യ​ക്ഷ​സ്​​ഥാ​നം രാ​ജി​വെ​ച്ചു. ക്വാ​റം തി​ക​യാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഇ​ല​ക​മ​ണി​ൽ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നി​ല്ല. ജി​ല്ല​യി​ലെ 11 ബ്ലോ​ക്കു​ക​ളി​ൽ 10ലും ​ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ്​ നാ​യ​ക​സ്​​ഥാ​നം. ന​റു​ക്കെ​ടു​പ്പ്​ ന​ട​ന്ന വെ​ള്ള​നാ​ട്​ ബ്ലോ​ക്കി​ൽ ഭാ​ഗ്യം തു​ണ​ച്ച​ത്​ യു.​ഡി.​എ​ഫി​നെ.

19 വാ​ർ​ഡു​ക​ളു​ള്ള പാ​ങ്ങോ​ട്​ എ​ൽ.​ഡി.​എ​ഫ്​ എ​ട്ട്, യു.​ഡി.​എ​ഫ്​ ഏ​ഴ്, എ​സ്.​ഡി.​പി.​െ​എ ര​ണ്ട്, വെ​ൽ​​ഫെ​യ​ർ പാ​ർ​ട്ടി ഒ​ന്ന്,​ വെ​ൽ​ഫെ​യ​ർ സ്വ​ത​ന്ത്ര എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല. എ​സ്.​ഡി.​പി.​െ​എ പി​ന്തു​ണ​ച്ച​തോ​ടെ 10 വോ​ട്ടു​ക​ൾ ല​ഭി​ച്ചാണ്​ ഇടതിലെ എ​സ്. ദി​ലീ​പ്​ പ്ര​സി​ഡ​ൻ​റാ​യതും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത ശേ​ഷ​ം രാ​ജി സ​മ​ർ​പ്പി​ച്ച​തും. ബി.​ജെ.​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ മു​ദാ​ക്ക​ലി​ൽ ബ​ദ​ൽ നീ​ക്ക​ത്തി​ൽ സി.​പി.​എം അ​ധി​കാ​രം പി​ടി​ച്ചു. 20 സീ​റ്റു​ക​ളാ​ണ്​ ഇ​വി​ടെ. എ​ൻ.​ഡി.​എ -7, എ​ൽ.​ഡി.​എ​ഫ് ​-6, യു.​ഡി.​എ​ഫ് ​-5, സ്വ​ത​ന്ത്ര​ർ -2 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല. വെ​മ്പാ​യ​ത്ത്​ എ​സ്.​ഡി.​പി.​െ​എ​ പി​ന്തു​ണ​യോ​ടെ യു.​ഡി.​എ​ഫി​ന്​ അ​ധി​കാ​രം ല​ഭി​ച്ചു.

സുരേഷ്‌കുമാര്‍ പ്രസിഡൻറ്​, ഷൈലജാ ബീഗം വൈസ്​ പ്രസിഡൻറ്​

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ വോ​െ​ട്ട​ടു​പ്പി​ല്ലാ​തെ എ​ൽ.​ഡി.​എ​ഫി​ലെ ഡി. ​സ​ു​രേ​ഷ്​​കു​മാ​റി​നെ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്​ സം​വ​ര​ണം ചെ​യ്ത സീ​റ്റാ​യ​തി​നാ​ല്‍ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് യു.​ഡി.​എ​ഫി​ല്‍നി​ന്ന്​ മ​ത്സ​രി​ക്കാ​ന്‍ അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. കി​ഴു​വി​ലം ഡി​വി​ഷ​നി​ല്‍നി​ന്ന്​ വി​ജ​യി​ച്ച എ. ​ഷൈ​ല​ജാ ബീ​ഗ​മാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റ്. യു.​ഡി.​എ​ഫി​ലെ സോ​ഫി തോ​മ​സി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്​ (20-06). ആ​കെ​യു​ള്ള 26 ഡി​വി​ഷ​നു​ക​ളി​ൽ 20 ഉം ​എ​ൽ.​ഡി.​എ​ഫും ആ​റി​ട​ത്ത്​ യു.​ഡി.​എ​ഫു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - local body election oath
Next Story