ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 2:08 PM IST
മങ്കടയിൽ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു
മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് എൽ.ഡി.എഫിൽനിന്ന് ഭരണം പിടിച്ചെടുത്തു. ഫലമറിഞ്ഞ 12ൽ 10 വാർഡുകളിലും യു.ഡി.എഫിനാണ് വിജയം. ആകെ 19 വാർഡുകളാണ് ഇവിടെയുള്ളത്.
- 16 Dec 2020 2:07 PM IST
പെരിയ കേസ് പ്രതി കെ. മണികണ്ഠന് ജയം
പെരിയ ഇരട്ട കൊലപാതക കേസിൽ പ്രതിയായ സി.പി.എം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠൻ ജയിച്ചു. 3135 വോട്ടിന് ഉദുമ േബ്ലാക്കിലെ പാക്കം ഡിവിഷനിലാണ് ജയം.
- 16 Dec 2020 2:04 PM IST
കൊയിലാണ്ടിയിൽ സംഘർഷം
കൊയിലാണ്ടിയിൽ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. 35ാം വാർഡിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥി വൈശാഖിന് പരിക്കേറ്റു.
- 16 Dec 2020 2:00 PM IST
കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫ് മേയർ സ്ഥാനാർഥി അനിൽ കുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നു - 16 Dec 2020 1:57 PM IST
കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫ്
കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫിന് 34 സീറ്റ്. യു.ഡി.എഫ് 31 സീറ്റും നേടി. എൻ.ഡി.എക്ക് അഞ്ചിടത്തും മറ്റുള്ളവർ നാലു സീറ്റും നേടി.
- 16 Dec 2020 1:54 PM IST
അവിശുദ്ധ കൂട്ടുകെട്ടുകൾക്കേറ്റ തിരിച്ചടിയെന്ന് എം.എ. ബേബി
ഇടതുപക്ഷത്തിെൻറ നേട്ടം പ്രതീക്ഷിച്ചതെന്ന് എം.എ. ബേബി. അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് ഏറ്റ തിരിച്ചടിയാണ് വിജയമെന്നും മതേതര നിലപാടുകൾക്കും സർക്കാരിനുമുള്ള അംഗീകാരമുള്ള നേട്ടമാണെന്നും എം.എ. ബേബി പറഞ്ഞു.
- 16 Dec 2020 1:11 PM IST
പുതുപ്പള്ളി പഞ്ചായത്ത് എൽ.ഡി.എഫിന്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളി എൽ.ഡി.എഫിന്.
- 16 Dec 2020 1:01 PM IST
ആര്യാടൻ മുഹമ്മദിെൻറ തട്ടകം പിടിച്ച് എൽ.ഡി.എഫ്
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിെൻറ കോട്ടയായ നിലമ്പൂർ നഗരസഭയിൽ ആദ്യമായി എൽ.ഡി.എഫ് ഭരണം പിടിച്ചു. എൽ.ഡി.എഫ് വികസന മുന്നണി എന്ന പേരിൽ സ്വതന്ത്രരെ അണിനിരത്തിയായിരുന്നു മത്സരം.



