Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പരമ്പരാഗത വോട്ടര്‍മാര്‍ ഉൾപ്പെടെ എല്‍.ഡി.എഫിന് വോട്ട് ചെയ്തു’; കുറ്റിച്ചിറയിലെ യു.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞതിൽ മുഹമ്മദ് റിയാസ്

text_fields
bookmark_border
PA Mohammed Riyas
cancel

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹിലിയ രാജിവെച്ച കുറ്റിച്ചിറ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറഞ്ഞതില്‍ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ. ‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോല്‍വിക്കും’ എന്ന ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ വാർഡിൽ 2273 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ലീഗിന്റെ ഭൂരിപക്ഷം ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ 436 വോട്ടിലേക്ക് ചുരുങ്ങി. ഇതിന് യു.ഡി.എഫ് സർക്കാറിന്റെ ജനവിരുദ്ധ നിലപാടുകളും മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ത്ത് ബി.ജെ.പി രാഷ്ട്രീയത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മൃദുസമീപനവും കാരണമായി. കൂടാതെ കുറ്റിച്ചിറയിൽ പരമ്പരാഗത വോട്ടര്‍മാര്‍ ഉള്‍പ്പടെ എല്‍.ഡി.എഫിന് വോട്ട് ചെയ്തുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥിക്കും തോറ്റ എൽ.ഡി.എഫ് സ്ഥാനാർഥിക്കും അഭിനനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

കുറ്റിച്ചിറ വാര്‍ഡില്‍ 2000 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഫാത്തിമ തഹിലിയ വിജയിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 1,837 വോട്ടുകളാണ് കുറഞ്ഞത്. ഫര്‍സീന 2711 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിന്റെ ടി.ടി. ജംഷീന 2275 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയിലെ കെ. ജീജക്ക് 204ഉം അപരകളായി മത്സരരംഗത്തിറങ്ങിയ ജംസീനക്ക് 46 വോട്ടും ഫര്‍സാനക്ക് 45 വോട്ടും ലഭിച്ചു.

പി.എ. മുഹമ്മദ് റിയാസിന്റെ കുറിപ്പ് വായിക്കാം

വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും

2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ, ഇത്തവണ ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 436 വോട്ടിലേക്ക് ചുരുങ്ങി.

ജനവിരുദ്ധ യു.ഡി.എഫ് സർക്കാർ നിലപാടുകളും, മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് ബി.ജെ.പി രാഷ്ട്രീയത്തോടുള്ള സംസ്ഥാന സർക്കാരിന്റെ മൃദുസമീപനവും യു.ഡി.എഫ് പരമ്പരാഗത വോട്ടർമാർ ഉൾപ്പടെ എൽ.ഡി.എഫിന് വോട്ട് ചെയ്‌തതിന്‌ കാരണമായിട്ടുണ്ട്.

യു.ഡി.എഫിന്റെ ശക്തികേന്ദ്രത്തിൽ ഈ മുന്നേറ്റം സാധ്യമാക്കിയ സഖാക്കൾക്കും വോട്ടർമാർക്കും അഭിവാദ്യങ്ങൾ.

വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥിക്കും ലീഗ് കേന്ദ്രത്തിൽ പൊരുതി തോറ്റ എൽ.ഡി.എഫ് സ്ഥാനാർഥിക്കും അഭിനനന്ദനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PA Mohammed Riyas Reacts to UDF Majority Dip in Kuttichira
Next Story