തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: ഡിസംബര്‍ ഒമ്പതിനും 11നും രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങുന്നതോടെ പത്രിക സമർപ്പണം ആരംഭിക്കും. വരണാധികാരിക്കോ ഉപവരണാധികാരിക്കോ ഈ മാസം 21 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. 22ന് സൂക്ഷ്മപരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം.
സ്ഥാനാർഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറാകണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയാകണം. നാമനിർദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ വോട്ടറാകണം. ഒരു സ്ഥാനാർഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം. പട്ടികജാതി-വർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഗ്രാമപഞ്ചായത്ത് വാർഡിൽ 2,000 രൂപയും േബ്ലാക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 4,000 രൂപയും ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിൽ 5,000 രൂപയുമാണ് പത്രികയോടൊപ്പം കെട്ടിവെക്കേണ്ടത്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് തുകയുടെ പകുതി മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

