Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്:​ അന്തിമ...

തെരഞ്ഞെടുപ്പ്:​ അന്തിമ ചിത്രം തെളിയുംമുമ്പ്​...

text_fields
bookmark_border
തെരഞ്ഞെടുപ്പ്:​ അന്തിമ ചിത്രം തെളിയുംമുമ്പ്​...
cancel

തദ്ദേശതെരഞ്ഞെടുപ്പ്​ അങ്കത്തിന്​ രാഷ്​ട്രീയ പാർട്ടികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. കൈയിലുള്ള സീറ്റ്​ നഷ്​ടപ്പെടാതിരിക്കാനും പുതിയ കോട്ടകൾ പിടിച്ചെടുക്കാനുമുള്ള അടവുകളും തന്ത്രങ്ങളും​ രൂപപ്പെടുത്തുന്ന തിരക്കിലാണ് വിവിധ ജില്ലകളിലെ​ പ്രാദേശിക രാഷ്​ട്രീയ നേതൃത്വങ്ങൾ.

തിരുവനന്തപുരത്ത്​ അഭിമാന​േപ്പാര്​

എം.ഷിബു

വ​ട്ടി​യൂ​ർ​കാ​വ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ത​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ വ​രെ നീ​ളു​ന്ന രാ​ഷ്​​ട്രീ​യ ഘ​ട​ക​ങ്ങ​ൾ, കോ​വി​ഡ്​​കാ​ല ക്ഷേ​മ​ക്കി​റ്റു​ക​ൾ മു​ത​ൽ കു​ടി​വെ​ള്ള​വും കി​ട​പ്പാ​ട​വും വ​രെ ത​ല​നാ​രി​ഴ​കീ​റി നി​റ​യു​​ന്ന ​പ്രാ​ദേ​ശി​ക സ്വാ​ധീ​ന​ങ്ങ​ൾ... ചൂ​ടേ​റി​യ രാ​ഷ്​​ട്രീ​യ വി​വാ​ദ​ങ്ങ​ൾ​​ക്കി​ടെ വാ​ശി​യേ​റി​യ പോ​രി​ലേ​ക്കാ​ണ്​​ ത​ല​സ്​​ഥാ​ന​ത്തെ ത​ദ്ദേ​ശ​ത്ത​ട്ട്​ കാ​ലൂ​ന്നു​ന്ന​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. വ​ട്ടി​യൂ​ർ​കാ​വ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ക്ഷേ യു.​ഡി.​എ​ഫ്​ മ​ണ്ഡ​ലം ഇ​ട​തി​നൊ​പ്പം കൂ​ടി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 26 ഡി​വി​ഷ​ൻ. 11 ബ്ലോ​ക്കു​ക​ൾ. 73 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ. നാ​ല് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ വ​ലി​പ്പ​വും 100 വാ​ർ​ഡു​ക​ളു​മു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ. നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട്, ആ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ്​ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ നേ​ർ​ചി​ത്രം.

വ​ട്ടി​യൂ​ർ​ക്കാ​വ്​​ വി​ജ​യം സ​മ്മാ​നി​ച്ച ആ​ത്​​മ​വി​ശ്വാ​സ​മു​ണ്ട്​ ഇ​ട​തു​മു​ന്ന​ണി​ക്ക്. ​സി.​പി.​എം ​ മ​ത്​​സ​രി​ക്കു​ന്ന 100 ൽ 70 ​സീ​റ്റു​ക​ളി​ൽ സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ​വ​ട്ടം മേ​യ​ർ സ്​​ഥാ​നാ​ർ​ഥി​ക​ള​ട​ക്കം തോ​റ്റ സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​ത​ലോ​ടെ​യാ​ണ്​ മു​ന്നൊ​രു​ക്ക​ങ്ങ​ൾ. വ​ട്ടി​യൂ​ർ​കാ​വ്​ കാ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി എ​ന്ന​താ​ണ്​ യു.​ഡി.​എ​ഫ്​ വി​ല​യി​രു​ത്ത​ൽ. ര​ണ്ട്​ ദി​വ​സ​ത്തി​ന​കം സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ നീ​ക്കം. 2010 ലെ ​ആ​റി​ൽ നി​ന്ന്​ 2015 -ലെ 34 ​ലേ​ക്കു​ള്ള വ​ള​ർ​ച്ച ശ​ക്​​തി​പ്പെ​ടു​ത്താ​നാ​ണ്​ ബി.​ജെ.​പി ശ്ര​മം.

2010-15 കാ​ല​യ​ള​വി​ലൊ​ഴി​കെ എ​ല്ലാ ടേ​മു​ക​ളി​ലും ഇ​ട​തു​പ​ക്ഷ​ത്തി​െൻറ കൈ​വ​ശ​മാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്. മേ​ൽ​കൈ തു​ട​രാ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 26 ഡി​വി​ഷ​നു​ക​ളി​ൽ 19 ഉം ​നേ​ടി​യാ​ണ്​ ഭ​ര​ണം. 2010 ആ​വ​ർ​ത്തി​ക്കു​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്. ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ക​സ​ന വീ​ഴ്​​ച​ക​ൾ തു​റ​ന്ന്​ കാ​ട്ടി​ ഭ​ര​ണ​ത്തി​ലേ​ക്കെ​ത്താ​നാ​ണ്​ യു.​ഡി.​എ​ഫ്​ ശ്ര​മം.

നഗരസഭക​ളു​ടെ​യും കാ​ര്യ​ത്തി​ൽ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​മാ​ണ്​ യു.​ഡി.​എ​ഫി​ന്. വ​ർ​ക്ക​ല, നെ​ടു​മ​ങ്ങാ​ട്​, ​െന​യ്യാ​റ്റി​ൻ​ക​ര, ആ​റ്റി​ങ്ങ​ൽ എ​ന്നി​ങ്ങനെ നാ​ല്​ നഗരസഭക​ളും ഇ​ട​തു​മു​ന്ന​ണി​യു​ടെ ക​യ്യി​ലാ​ണ്. ര​ണ്ടെ​ണ്ണ​മെ​ങ്കി​ലും പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന​ത്​ അ​ഭി​മാ​ന​പ്ര​ശ്​​ന​മാ​ണ്. ഒ​ന്ന​ും വി​ടി​ല്ലെ​ന്ന വാ​ശി​യി​ലാ​ണ്​ ഇ​ട​തു​ക്യാ​മ്പ്. ജി​ല്ല​യി​ലെ 73 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 49 ഉം ​എ​ൽ.​ഡി.​എ​ഫ്​ കൈ​വ​ശ​മാ​ണ്. 21 യു.​ഡി.​എ​ഫി​ന്​. മൂ​ന്നി​ട​ത്ത്​ ബി.​​െ​ജ.​പി. 11 ബ്ലോ​ക്ക്​​ക​ളി​ൽ 10 ഉം ​എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ലാ​ണ്. ഒ​രി​ട​ത്ത്​ യു.​ഡി.​എ​ഫും.

പോരിനിറങ്ങി കോഴിക്കോട്​

ഉ​മ​ർ പു​തി​യോ​ട്ടി​ൽ

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​ത്​ ആ​ധി​പ​ത്യ​മു​ള്ള ജി​ല്ല​യി​ൽ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യി​ലാ​ണ്​ യു.​ഡി.​എ​ഫ്. ജി​ല്ല​യി​ലെ ത​ദ്ദേ​ശ ച​രി​ത്രം ഇ​ട​തു​പ​ക്ഷ​ത്തി​ന്​ അ​നു​കൂ​ല​മാ​ണ്. 1975നു​ശേ​ഷം കോ​ൺ​ഗ്ര​സി​ന്​ ഭ​ര​ണം ല​ഭി​ക്കാ​ത്ത കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​നും ഇ​ട​തു​പ​ക്ഷം മാ​ത്രം ഭ​രി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്തും ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്രം.

നി​ല​വി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ 27 ഡി​വി​ഷ​നു​ക​ളി​ൽ 18ഉം ​എ​ൽ.​ഡി.​എ​ഫാ​ണ്. ഒ​മ്പ​ത്​ യു.​ഡി.​എ​ഫി​ന്. കോ​ർ​പ​റേ​ഷ​നി​ൽ 75ൽ 50​ലും എ​ൽ.​ഡി.​എ​ഫ്​ കൗ​ൺ​സി​ല​ർ​മാ​രാ​ണ്. യു.​ഡി.​എ​ഫി​ന്​ 18. ബി.​ജെ.​പി​ക്ക്​ ഏ​ഴ്​. ജി​ല്ല​യി​ലെ ഏ​ഴ്​ ന​ഗ​ര​സ​ഭ​ക​ളി​ൽ ആ​റി​ട​ത്തും എ​ൽ.​ഡി.​എ​ഫി​നാ​ണ്​ ആ​ധി​പ​ത്യം. ഒ​രി​ട​ത്തു​മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫ്​ ഭ​ര​ണം.

70 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 48ലും ​എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​ം. 22 പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്​ യു.​ഡി.​എ​ഫ്​ ഭ​രി​ക്കു​ന്ന​ത്. ചോ​റോ​ട്​, അ​ഴി​യൂ​ർ, ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തു​ക​ൾ യു.​ഡി.​എ​ഫ്​ ഭ​ര​ണ​മാ​യി​രു​ന്നു. എ​ൽ.​ജെ.​ഡി മു​ന്ന​ണി മാ​റി​യ​തോ​ടെ​​ എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ലേ​റി​. 12 ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്തി​ലും എ​ൽ.​ഡി.​എ​ഫാ​ണ്. കൊ​ടു​വ​ള്ളി, വ​ട​ക​ര ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫ്. തോ​ട​ന്നൂ​ർ ബ്ലോ​ക്കി​ലും എ​ൽ.​ജെ.​ഡി മു​ന്ന​ണി മാ​റ്റ​ത്തോ​ടെ ഭ​ര​ണം ന​ഷ്​​ട​മാ​യി. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 27 വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ച ബി.​ജെ.​പി മു​ന്നൂ​റ്​ സീ​റ്റി​ൽ വി​ജ​യി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാ​ണ്​ രം​ഗ​ത്തു​ള്ള​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ദ്ദേ​ശ​ത്തേ​ക്കാ​ളും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ഇ​ട​തു​മു​ന്ന​ണി​ക്ക്​ നേ​ടാ​നാ​യെ​ങ്കി​ലും ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രെ മ​റി​ച്ചാ​ണ്​ സം​ഭ​വി​ച്ച​ത്. ഇ​ട​ത്​ വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​​ലേ​ക്ക്​ ഒ​ഴു​കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​മേ​ൽ​ക്കോ​യ്​​മ യു.​ഡി.​എ​ഫി​ന്​ നി​ല​നി​ർ​ത്താ​നാ​വ​ണ​മെ​ന്നി​ല്ല. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യു​ള്ള നീക്കപോക്ക്​ ചി​ല​യി​ട​ത്ത്​ തു​ണ​യാ​കു​മെ​ന്ന്​ യു.​ഡി.​എ​ഫ്​​ നേ​തൃ​ത്വം ക​രു​തു​ന്നു​ണ്ട്.

വ​യ​നാ​ട​ൻ മ​ണ്ണി​ന്​ പ​ല നി​റം

വി. ​മു​ഹ​മ്മ​ദ​ലി

2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ർ​ന്ന്​ നി​യ​മ​സ​ഭ​യി​ലും ഇ​ട​തു​മു​ന്ന​ണി മേ​ൽ​ക്കൈ നേ​ടി. എ​ന്നാ​ൽ ലോ​ക്​ സ​ഭ​യി​ലേ​ക്ക്​ രാ​ഹു​ൽ വ​ന്ന​തോ​ടെ വ​യ​നാ​ട​ൻ മ​ന​സ്​ ​െപ​​ട്ടെ​ന്ന്​ മാ​റി. സി.​പി.​എ​മ്മി​െൻറ സ്വ​ന്തം പ​ഞ്ചാ​യ​ത്തു​ക​ൾ​പോ​ലും രാ​ഹു​ൽ 'ഇ​ഫ​ക്​​ടി'​ൽ ഒ​ഴു​കി പോ​യി .

തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടി​ല​മ​രു​ന്ന​ത്​ 23 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, മൂ​ന്ന്​ ന​ഗ​ര സ​ഭ​ക​ൾ, നാ​ല്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ൾ, ജി​ല്ല പ​ഞ്ചാ​യ​ത്ത്. സീ​റ്റ്​ വി​ഭ​ജ​ന​വും സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.

2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തും മൂ​ന്ന്​ ബ്ലോ​ക്കു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും യു.​ഡി.​എ​ഫ്​ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ 16 പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ട്​ ന​ഗ​ര​സ​ഭ​ക​ളും ഒ​രു ബ്ലോ​ക്കും എ​ൽ.​ഡി.​എ​ഫ്​ പി​ടി​ച്ചു. വീ​രേ​ന്ദ്ര കു​മാ​റി​െൻറ എ​ൽ.​ജെ.​ഡി മു​ന്ന​ണി മാ​റി എ​ൽ.​ഡി.​എ​ഫി​ൽ വ​ന്ന​തോ​ടെ ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ ഭ​ര​ണം യു. ​ഡി. എ​ഫി​ന്​ ന​ഷ്​​ട​മാ​യി. ന​ഗ​ര​സ​ഭ​കളായ മാ​ന​ന്ത​വാ​ടി​യി​ലും സു​​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും ഇ​ട​ത്​ ഭ​ര​ണം നേ​ടി.

പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രി​യോ​ട്​ പ​ഞ്ചാ​യ​ത്ത്​​ ഭ​ര​ണം തു​ട​ക്ക​ത്തി​ൽ ഇ​ട​തു മു​ന്ന​ണി​ക്കാ​യെ​ങ്കി​ലും യു.​ഡി. എ​ഫ്​ തി​രി​ച്ചു​പി​ടി​ച്ചു. പ​ന​മ​ര​ത്ത്​ യു.​ഡി.​എ​ഫി​ന്​ ല​ഭി​ച്ച ഭ​ര​ണം സി.​എം.​പി​യി​ലെ മ​ല​ക്കം മ​റി​ച്ചി​ലി​ൽ എ​ൽ.​ഡി.​എ​ഫി​നാ​യി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ മാ​ണി ഗ്രൂ​പ്പ്​ കൗ​ൺ​സി​ല​റു​ടെ മ​റു​ക​ണ്ടം ചാ​ട​ൽ യു.​ഡി.​എ​ഫ്​ ക​ണ​ക്കു​കു​ട്ട​ലു​ക​ൾ ത​ക​ർ​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 16ൽ 11 യു.​ഡി.​എ​ഫും അ​ഞ്ച്​ എ​ൽ.​ഡി.​എ​ഫും നേ​ടി. എ​ൽ.​ജെ.​ഡി മു​ന്ന​ണി മാ​റി​യ​പ്പോ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക അം​ഗം മു​സ്​​ലിം ലീ​ഗി​ൽ ചേ​ർ​ന്ന​ത്​ യു.​ഡി.​എ​ഫി​​ന്​ നേ​ട്ട​മാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ്​​ മേ​ൽ​ക്കൈ. നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ മൂ​ന്നി​ൽ​ ര​ണ്ടും ഇ​ട​തി​നാ​യി. ലോ​ക്​ സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​യ​ത്തു​ക​ളും നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​മെ​ല്ലാം രാ​ഹു​ൽ ഇ​ഫ​ക്​​ടി​ൽ ഒ​ഴു​കി പോ​യി. എ​ല്ലാ​യി​ട​ത്തും യു.​ഡി.​എ​ഫ്​ മു​ന്നേ​റി.

മാ​ണി ഗ്രൂ​പ്പി​ന്​ വ​ലി​യ പ​രി​ഗ​ണ​ന ന​ൽ​കി​ ഇ​ട​തു​പ​ക്ഷം സീ​റ്റ്​ ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി. ​യു.​ഡി.​എ​ഫി​ൽ ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളും കോ​ൺ​ഗ്ര​സും ലീ​ഗും വീ​തി​ച്ചെ​ടു​ക്കു​ന്നു.

കോട്ടയത്തെ മുന്നണി മാറ്റം; ഗു​ണദോഷങ്ങൾ

സി.എ.എം. കരീം

വ​ല​തി​നൊ​പ്പം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന കോ​ട്ട​യ​ത്തി​ന് ഇ​ള​ക്ക​മു​ണ്ടാ​കു​മോ? ജോ​സ്​ പ​ക്ഷ​ത്തി​െൻറ മു​ന്ന​ണി​മാ​റ്റം പ​ല​യി​ട​ത്തും ക​ക്ഷി​നി​ല​യി​ൽ മാ​റ്റം ഉ​ണ്ടാ​ക്കി. എ​ന്നാ​ൽ, ഭ​ര​ണ​മാ​റ്റ​മി​ല്ല. ഇ​ട​തു​ത​രം​ഗ​ത്തി​ൽ​പോ​ലും യു.​ഡി.​എ​ഫി​ന് മ​ല​പ്പു​റ​ത്തി​നൊ​പ്പം മേ​ൽ​െ​ക്കെ ന​ൽ​കി​യി​രു​ന്നു കോ​ട്ട​യം. 2015ൽ 71 ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 43ഉം ​യു.​ഡി.​എ​ഫി​നാ​യി​രു​ന്നു. എ​ൽ.​ഡി.​എ​ഫ്​ 28. ആകെ 1140 വാ​ർ​ഡി​ൽ 548 യു.​ഡി.​എ​ഫും 385 എ​ൽ.​ഡി.​എ​ഫും 72 എ​ണ്ണം ബി.​ജെ.​പി​യും വി​ജ​യി​ച്ചു. 135 സീ​റ്റ്​ സ്വ​ത​ന്ത്ര​രും നേ​ടി.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ 14 സീ​റ്റി​ൽ യു.​ഡി.​എ​ഫും എ​ട്ടി​ൽ എ​ൽ.​ഡി.​എ​ഫും ജ​യി​ച്ചു. ആ​റി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എം. പി​ള​ർ​പ്പോ​ടെ നാ​ലു​പേ​ർ ജോ​സിെ​നാ​പ്പ​വും ര​ണ്ടു​പേ​ർ ജോ​സ​ഫി​നൊ​പ്പ​വു​മാ​യി. നി​യ​മ​സ​ഭ-​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ട​ു​പ്പി​ൽ ഒ​മ്പ​ത്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ (ഏ​റ്റു​മാ​നൂ​രും വൈ​ക്ക​വും ഒ​ഴി​കെ) ഏ​ഴി​ട​ത്ത്​ ബ​ഹു​ഭൂ​രി​പ​ക്ഷം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും യു.​ഡി.​എ​ഫി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. ഏ​റ്റു​മാ​നൂ​രി​ലെ മൂ​ന്നു​പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ട​തിനൊപ്പം നി​ന്നു. വൈ​ക്കം ന​ഗ​ര​സ​ഭ​യും 11 പ​ഞ്ചാ​യ​ത്തും ഭ​രി​ക്കു​ന്ന​ത്​ ഇ​ട​തു​മു​ന്ന​ണി​യാ​ണ്.

ആറ്​ നഗരസഭകളിൽ അഞ്ചിടത്തും യു.ഡി.എഫ്​ ഭരണമാണ്​. ഒരിടത്ത്​ എൽ.ഡി.എഫ്​. പാ​ലാ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തി​െ​ലാ​ഴി​കെ ഇ​ട​തു​മു​ന്ന​ണി മു​ന്നി​ലെ​ത്തി. കൊ​ഴു​വ​നാ​ൽ-​മു​ത്തോ​ലി പ​ഞ്ചാ​യ​ത്തു​ക​ൾ യു.​ഡി.​എ​ഫ്​ പ​ക്ഷ​ത്ത്​ നി​ന്നു. കോ​ട്ട​യം ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ൻ​തൂ​ക്കം യു.​ഡി.​എ​ഫി​നാ​യി​രു​ന്നു. ഇ​പ്പോ​ൾ 11 േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എട്ടി​ട​ത്ത്​ ഭ​ര​ണം യു.ഡി.എഫിനാണ്. ജോ​സ്​ പോ​യാ​ൽ ജോ​സ​ഫ്​ ഉ​ണ്ടെ​ന്നാ​ണ്​ യു.​ഡി.​എ​ഫി​െൻറ വി​ശ്വാ​സം. അപ്പോഴും എ​ൽ.​ഡി.​എ​ഫി​െൻറ വി​ജ​യം വ​ഴി ത​ങ്ങ​ളുെ​ട ക​രു​ത്ത് ജോ​സി​നു​ പ്ര​തി​ഫ​ലി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ബി.​ജെ.​പി ശ​ക്തി തെ​ളി​യി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്.

മലപ്പുറത്ത്​ ലീ​ഗി​ന്​ വ​ൻ ഭൂ​രി​പ​ക്ഷം

ഇ​നാം റ​ഹ്​​മാ​ൻ

ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം മു​സ്​​ലിം ലീ​ഗി​ന്​ വ​ൻ ഭൂ​രി​പ​ക്ഷ​മു​ള്ള ജി​ല്ല​യാ​ണ്​ മ​ല​പ്പു​റം. 2019ലെ ​പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം ലീ​ഗി​ലെ ര​ണ്ട്​ എം.​പി​മാ​രും റെ​േ​ക്കാ​ർ​ഡ്​ ഭൂ​രി​പ​ക്ഷം നേ​ടി. 16 എം.​എ​ൽ.​എ​മാ​രി​ൽ 11 പേ​രും ലീ​ഗു​കാ​ർ. ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ 32 ഡി​വി​ഷ​നു​ക​ളി​ൽ 20ലും ​ലീ​ഗ്​ അം​ഗ​ങ്ങ​ൾ​. 12 ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​മ്പ​തും യു.​ഡി.​എ​ഫി​നൊ​പ്പം. എ​ട്ടി​ട​ത്തും ലീ​ഗ്​ അ​ധ്യ​ക്ഷ​ന്മാ​ർ. 15 ബ്ലോ​ക്കു​ക​ളി​ൽ​ 11ഉം ​ലീ​ഗി​​ന്​. 94 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫ്​ പ​ക്ഷ​ത്തു​ള്ള​ത്​ 51. കോ​ൺ​ഗ്ര​സ്​ പി​ന്തു​ണ​യി​ല്ലാ​തെ ആ​റ്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലീ​ഗ്​ ജ​യി​ച്ചു. ഇ​ത​ട​ക്കം 57 പ​ഞ്ചാ​യ​ത്തു​ക​ൾ യു.​ഡി.​എ​ഫി​നൊ​പ്പം. 35 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​മു​ള്ള​ത്. ര​ണ്ടി​ട​ത്തു​ണ്ട്​​ ​ഇ​ട​ത്​ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ മു​ന്ന​ണി.

സി.​പി.​എം, കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം​, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ​യോ​ടെ ജ​ന​കീ​യ മു​ന്ന​ണി​യു​ണ്ടാ​ക്കിയായിരുന്നു മത്സരം. പ​റ​പ്പൂ​ർ, ക​ണ്ണ​മം​ഗ​ലം, ചേ​ലേ​​മ്പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ ഈ ​സ​ഖ്യ​മു​ണ്ടാ​യ​ത്​. ക​ണ്ണ​മം​ഗ​ല​ത്ത്​ ലീ​ഗ്​ ഒ​റ്റ​ക്ക്​ അ​ധി​കാ​ര​ത്തി​ൽ വ​ന്നു. ബാ​ക്കി ര​ണ്ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ന​കീ​യ മു​ന്ന​ണി ഭ​ര​ണ​മാ​ണ്​. അരനൂറ്റാണ്ട്​ ലീ​ഗ്​ ഭ​രി​ച്ച കൂട്ടിലങ്ങാടി പ​ഞ്ചാ​യ​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പി​ന്തു​ണ​യോ​ടെ​ സി.​പി.​എം ഭ​ര​ണം പി​ടി​ച്ചു. ഇക്കുറി ഒ​​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നു​റ​ച്ചാ​ണ്​ യു.​ഡി.​എ​ഫ്​ മു​​ന്നോ​ട്ടു​പോ​കു​ന്ന​ത്. വെ​ൽ​ഫെ​യ​ർ​പാ​ർ​ട്ടി​യു​മാ​യു​ള്ള നീ​ക്കു​പോ​ക്കു​ക​ൾ കൂ​ടു​ത​ൽ സ​ഹാ​യ​ക​ര​മാ​കും. ഭര​ണ​നേ​ട്ട​ങ്ങ​ൾ കാ​ട്ടി വി​ജ​യം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഇ​ട​ത്​ കേ​ന്ദ്ര​ങ്ങ​ൾ.

ജി​ല്ല പ​ഞ്ചാ​യ​ത്ത്​ (32 ഡി​വി​ഷ​ൻ) മു​സ്​​ലിം ലീ​ഗ്​ - 20, കോ​ൺ​ഗ്ര​സ്​ - 07, സി.​പി.​എം​ - 04, സി.പി.​െഎ -ഒന്ന്​. ന​ഗ​ര​സ​ഭ​ക​ൾ (12)- യു.​ഡി.​എ​ഫ്​ -09. (മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​രി, നി​ല​മ്പൂ​ർ, കോ​ട്ട​ക്ക​ൽ, പ​ര​പ്പ​ന​ങ്ങാ​ടി, തി​രൂ​ര​ങ്ങാ​ടി, വ​ളാ​ഞ്ചേ​രി, താ​നൂ​ർ) എ​ൽ.​ഡി.​എ​ഫ്​-03 (പൊ​ന്നാ​നി, പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ). ​ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ (15)- യു.​ഡി.​എ​ഫ്​ -12. സി.​പി.​എം -03. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ (94). യു.​ഡി.​എ​ഫ്​ -51. ലീ​ഗ്​ ത​നി​ച്ച്​ -06. എ​ൽ.​ഡി.​എ​ഫ്​ -35. ജ​ന​കീ​യ മു​ന്ന​ണി -02.

ചുവപ്പ്​ മായ്​ക്കാനും മായാതിരിക്കാനും

അ​ജി​ത്​ ശ്രീ​നി​വാ​സ​ൻ

സം​സ്​​ഥാ​ന​ത്ത്​ എ​ൽ.​ഡി.​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ന്ന പ്ര​ധാ​ന ജി​ല്ല​യാ​ണ്​ കൊ​ല്ലം. ആ​കെ​യു​ള്ള 11 നി​യ​മ​സ​ഭാ സീ​റ്റി​ലും ഇ​ട​തു​പ​ക്ഷ​ത്തെ ജ​യി​പ്പി​ച്ചാ​ണ്​ അ​വ​ർ അ​ത്​ ചെ​യ്യു​ന്ന​ത്. ലോ​ക്​​സ​ഭ​യി​ലൊ​ഴി​കെ സ​മ്പൂ​ർ​ണാ​ധി​പ​ത്യ​മാ​ണ്​ ഇ​ട​തി​ന്. ജി​ല്ല പ​ഞ്ചാ​യ​ത്തും കോ​ർ​പ​റേ​ഷ​നും നാ​ല്​ ന​ഗ​ര​സ​ഭ​ക​ളും 11 ​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളും 68ൽ 57 ​ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും അ​വ​ർ​ക്കൊ​പ്പ​മാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ 26 ഡി​വി​ഷ​നു​ക​ളി​ൽ 22ലും ​കോ​ർ​പ​റേ​ഷ​നി​ലെ 55 ഡി​വി​ഷ​നു​ക​ളി​ൽ 37ലും ​ജ​യി​ച്ച​തും എ​ൽ.​ഡി.​എ​ഫ്.

ആ​ർ.​എ​സ്.​പി മു​ന്ന​ണി വി​ട്ട​തോ​ടെ എ​ൽ.​ഡി.​എ​ഫ്​ എ​ന്നാ​ൽ സി.​പി.​എ​മ്മും സി.​പി.െ​എ​യും മാ​ത്ര​വു​മാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ പേ​രി​ന്​ മാ​ത്രം. അ​തേ​സ​മ​യം, ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്ന്​​ ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ൽ ര​ണ്ടി​ട​ത്ത്​ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ളാ​ണ്. മു​മ്പ്​ മൂ​ന്നി​ട​ത്തും അ​വ​രാ​യി​രു​ന്നു.

സം​സ്​​ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​ലെ ഇൗ ​മു​ൻ​തൂ​ക്കം ത​ന്നെ​യാ​ണ്​ ഇ​ട​തു​പ​ക്ഷം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. കൂ​ടു​ത​ൽ കി​ട്ടി​യി​ല്ലെ​ങ്കി​ലും, ഉ​ള്ള​ത്​ കു​റ​യാ​തെ കാ​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​രി​ടാ​നാ​വൂ. സ​മീ​പ​കാ​ല വി​വാ​ദ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​വു​േ​മാ​യെ​ന്ന ആ​ശ​ങ്ക​യു​െ​ണ്ട​ങ്കി​ലും വി​ക​സ​നം കൊ​ണ്ട്​ നേ​രി​ടാ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

സം​സ്​​ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​ലെ വി​വാ​ദ​ങ്ങ​ൾ ന​ൽ​കു​ന്ന വ​ഴി​യി​ലൂ​ടെ ക​യ​റി ഇ​ട​തു​കോ​ട്ട​യി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്. ഇ​തു​പോ​ലൊ​രു അ​വ​സ​രം ഇ​നി കി​ട്ടി​ല്ലെ​ന്നും അ​വ​ർ ക​രു​തു​ന്നു. ത​ദ്ദേ​ശ​ത്തി​ൽ കി​ട്ടു​ന്ന നേ​ട്ട​മെ​ന്തും നി​യ​മ​സ​ഭ​യി​ൽ മു​ത​ൽ​കൂ​ട്ടാ​വു​മെ​ന്ന​തി​നാ​ൽ അ​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​വ​ർ. പ്ര​തീ​ക്ഷ വ​ന്ന​തി​നാ​ൽ സ്​​ഥാ​നാ​ർ​ഥി മോ​ഹി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി. ബി.​ജെ.​പി​ക്ക്​ പ​ല​യി​ട​ത്തും ത​ദ്ദേ​ശ പ്ര​തി​നി​ധി​ക​ളു​ണ്ടെ​ങ്കി​ലും ഒ​രി​ട​ത്തും ഭ​ര​ണ​മി​ല്ല. ഇ​ത്ത​വ​ണ ശ​ക്തി​തെ​ളി​യി​ക്കാ​നു​ള്ള ശ്ര​മം അ​വ​ർ ന​ട​ത്തു​ന്നു. എ​ൻ.​ഡി.​എ​യി​ലെ പ്ര​ധാ​ന​ക​ക്ഷി ബി.​ഡി.​ജെ.​എ​സാ​ണ്. അ​വ​രു​ടെ പി​ൻ​ബ​ലം എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​മാ​ണ്. ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ് എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റു​മാ​ണ്. എ​ന്നാ​ൽ മ​റ്റൊ​രു യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കെ.​പി.​സി.​സി വൈ​സ്​ പ്ര​സി​ഡ​ൻ​റാ​ണ്​. ​കൊ​ല്ലം മേ​യ​ർ സ്​​ഥാ​നം വ​നി​താ സം​വ​ര​ണ​മാ​ണ്.

ഫൈനൽ ആവേശമുള്ള സെമി...

കെ. പരമേശ്വരൻ

2014ൽ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ​ത്തി​ലും നി​യ​മ​സ​ഭ​യി​ലും മ​നം മ​യ​ക്കു​ന്ന വി​ജ​യം നേ​ടി​യ ഇ​ട​തു​മു​ന്ന​ണി​ക്ക്​ ക​ടു​ത്ത ആ​ഘാ​ത​മാ​യി​രു​ന്നു 2019 ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. ആ ​ക​യ്​​പ്​ തീ​ർ​ന്നി​ട്ടി​ല്ല. ലോ​ക്​​സ​ഭ ഫ​ല​ത്തി​െൻറ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ്​ യു.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ. യു.​ഡി.​എ​ഫ്​, പ്ര​ത്യേ​കി​ച്ച്​ കോ​ൺ​ഗ്ര​സ്​ ന​ല്ല നീ​ക്കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ സ​മി​തി​യും ഏ​താ​ണ്ട്​ സ്ഥാ​നാ​ർ​ഥി​ ധാ​ര​ണ​യു​മാ​യി.

ഇ​ട​തു​മു​ന്ന​ണി പ​ല​യി​ട​ത്തും സ്വ​ത​ന്ത്ര​രെ പ​രീ​ക്ഷി​ക്കും. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളി​ൽ​നി​ന്ന്​ നേ​താ​ക്ക​ളെ അ​ട​ർ​ത്തി​യെ​ടു​ത്തു​ള്ള നീ​ക്ക​വും സ​ജീ​വം. ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​വും കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ടാം ക​ക്ഷി​യു​മാ​യ ബി.​ജെ.​പി​യും അ​ടി​ത​ട​യു​മാ​യി രം​ഗ​ത്തു​ണ്ട്. 2010ൽ 46 ​സീ​റ്റു​മാ​യി കോ​ര്‍പ​റേ​ഷ​ൻ ഭ​രി​ച്ച യു.​ഡി.​എ​ഫ് 2015ൽ 21​ലേ​ക്ക് ഒ​തു​ങ്ങി. എ​ല്‍.​ഡി.​എ​ഫ് ഏ​ഴി​ല്‍നി​ന്ന് 23ലേ​ക്കെ​ത്തി. ബി.​ജെ.​പി ര​ണ്ടി​ൽ​നി​ന്ന് ആ​റി​ലേ​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ 2010ൽ 12 ​സീ​റ്റ് ഉ​ണ്ടാ​യി​രു​ന്ന ഇ​ട​തു​മു​ന്ന​ണി 29 ഡി​വി​ഷ​നി​ൽ 20 നേ​ടി​യാ​ണ്​ 2015ൽ ​ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. 86 ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 66 ഇ​ട​തു​മു​ന്ന​ണി​യും 19 യു.​ഡി.​എ​ഫും നേ​ടി. ബി.​ജെ.​പി ഒ​ന്നി​ലൊ​തു​ങ്ങി;​ അ​വി​ണി​ശേ​രി​യാ​ണ​ത്.

ഏ​ഴ്​ ന​ഗ​ര​സ​ഭ​ക​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ച്ച ചെ​യ​ർ​​​പേ​ഴ്​​സ​ൻ സ്ഥാ​നം മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫ്​ സ​മ്പാ​ദ്യം. വ​ട​ക്കാ​ഞ്ചേ​രി, ഗു​രു​വാ​യൂ​ർ, ചാ​വ​ക്കാ​ട്​, ചാ​ല​ക്കു​ടി, കു​ന്നം​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​യെ​ല്ലാം ഇ​ട​തി​നൊ​പ്പ​മാ​ണ്. 16 ബ്ലോ​ക്കി​ൽ മൂ​ന്നി​ട​ത്ത്​ മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫ്​ ഭ​ര​ണം.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ണ​ക്ക് ഇ​ട​തി​ന്​ ​നെ​ഞ്ചി​ടി​പ്പ്​ കൂ​ട്ടു​ന്ന​താ​ണ്. 66 പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​നാ​ണ്​ മേ​ൽ​ക്കൈ. ഇ​ട​തു​മു​ന്ന​ണി​യു​ടെ വോ​ട്ടാ​ധി​പ​ത്യം 15 പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം. ആ​റി​ട​ത്ത് എ​ൻ.​ഡി.​എ​ക്ക്​ മു​ൻ​തൂ​ക്കം. തൃ​ശൂ​ർ കോ​ര്‍പ​റേ​ഷ​ൻ പ്ര​ദേ​ശ​ത്തു​മാ​ത്രം 30,000ലേ​റെ വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫി​നാ​ണ്. എ​ന്‍.​ഡി.​എ​യു​ടെ പി​ന്നി​ൽ ഇ​ട​തു​മു​ന്ന​ണി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

കരിമ്പനക്കാറ്റ്​ എങ്ങോട്ടുവീശും

കെ.​പി.​യാ​സി​ർ

ത​ദ്ദേ​ശ​ത്തി​ൽ ക​രി​മ്പ​ന​നാ​ടി​െൻറ ചാ​യ്​​വ്​ എ​ന്നും ഇ​ട​ത്തോ​ട്ടാ​ണ്. ചെ​െ​ങ്കാ​ടി​ക്ക്​ വ​ള​ക്കൂ​റു​ള്ള ക​ർ​ഷ​ക​മ​ണ്ണ്​ അ​പൂ​ർ​വ​മാ​യേ വ​ല​തോ​രം ​േച​ർ​ന്നി​ട്ടു​ള്ളൂ. 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 30 ജി​ല്ലാ ഡി​വി​ഷ​നു​ക​ളി​ൽ 27ഉം ​എ​ൽ.​ഡി.​എ​ഫ്​ തൂ​ത്തു​വാ​രി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​ത്​ മേ​ധാ​വി​ത്വം പൂ​ർ​ണം. ആ​കെ​ 88 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 71ലും ​എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണം, വ​ട​ക​ര​പ്പ​തി​യി​ൽ ഇ​ട​ത്​ പി​ന്തു​ണ​യോ​ടെ വ​ല​തു​ക​ര ക​നാ​ൽ മു​ന്ന​ണി. ​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ണ്ണാ​ർ​ക്കാ​ടും പ​ട്ടാ​മ്പി​യും ഒ​ഴി​ച്ച്​ 11 ഇ​ട​ത്തും ഇ​ട​തു​മു​ന്ന​ണി. ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​റ്റ​പ്പാ​ല​വും ഷൊ​ർ​ണ്ണൂ​രും എ​ൽ.​ഡി.​എ​ഫ്. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ല​വും മ​ണ്ണാ​ർ​ക്കാ​ടും പ​ട്ടാ​മ്പി​യും ​യു.​ഡി.​എ​ഫി​നൊ​പ്പം. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ ഭ​ര​ണം ബി.​ജെ.​പി പി​ടി​ച്ചു.

ക​ഴി​ഞ്ഞ​ത​വ​ണ, ര​ണ്ട്​ ജി​ല്ല ഡി​വി​ഷ​നു​ക​ളി​ൽ ബി.​ജെ.​പി, യു.​ഡി.​എ​ഫി​നെ പി​ന്ത​ള്ളി ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്. പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണം ​18ലേ​ക്ക്​ ചു​രു​ങ്ങി​യ യു.​ഡി.​എ​ഫി​ന്​ ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്ത്​ പി​ന്നീ​ട്​ ന​ഷ്​​ട​മാ​യി.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്ക്​ പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ​യി​ലും ര​ണ്ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്രാ​തി​നി​ധ്യ​മു​ണ്ട്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി​രു​ന്നി​ല്ല നി​യ​മ​സ​ഭ​യെ​ങ്കി​ലും വി.​കെ. ശ്രീ​ക​ണ്​​ഠ​നും ര​മ്യ ഹ​രി​ദാ​സും അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം ​ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും മേ​ൽ​ക്കൈ യു.​ഡി.​എ​ഫി​നാ​യി. മു​ന്ന​ണി​യി​ലെ ഭി​ന്ന​ത​യും ലീ​ഗി​ലും കോ​ൺ​ഗ്ര​സി​ലു​മു​ള്ള ഉ​ൾ​പോ​രു​മെ​ല്ലാം ശ​മി​ച്ച്​ യു.​ഡി.​എ​ഫ്​ ഏ​റെ​ക്കു​റെ ഒ​റ്റ​ക്കെ​ട്ടാ​ണ്. സി.​പി.​എ​മ്മി​ലെ പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത അ​ട​ങ്ങി​യ​തി​നാ​ൽ ​എ​ൽ.​ഡി.​എ​ഫി​ലും പ​റ​യ​ത്ത​ക്ക പ്ര​ശ്​​ന​ങ്ങ​ളി​ല്ല.

ഗ്രൂ​പ്പി​സ​ത്തി​െൻറ നി​രാ​ളി​പ്പി​ടു​ത്ത​ത്തി​ലും പാ​ല​ക്കാ​ട്​ ന​ഗ​ര​ഭ​ര​ണം നി​ല​നി​ർ​ത്താ​നും സ്വാ​ധീ​നം വ്യാ​പി​പ്പി​ക്കാ​നും അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലാ​ണ്​ ബി.​ജെ.​പി.

ഇടുക്കിയിൽ മിടുക്കരാകാൻ

അഷ്​റഫ്​ വട്ടപ്പാറ

മ​റു​ക​ണ്ടം ചാ​ടി​യ കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ്​ കെ. ​മാ​ണി വി​ഭാ​ഗ​വും മു​ൻ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്ന​ണി​​യെ പി​ന്തു​ണ​ച്ച ഹൈ​റേ​ഞ്ച്​ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ അ​പ്ര​സ​ക്തി​യു​മാ​കും ഇ​ക്കു​റി സ്വാ​ധീ​നി​ക്കു​ക. വീ​ടി​നും കൃ​ഷി​ക്കു​മ​ല്ലാ​തെ ഭൂ​മി ഉ​പ​യോ​ഗി​ക്കാ​നാ​കി​​ല്ലെ​ന്ന സ്ഥി​തി​ക്ക്​​ പ​രി​ഹാ​ര​മാ​കാ​ത്ത​തും മ​ല​നാ​ട്ടി​ൽ പു​ക​ഞ്ഞു​നി​ൽ​ക്കു​ന്നു. ഭൂ​പ്ര​ശ്​​ന​ങ്ങ​ളു​ടെ പേ​രി​ൽ ക​ത്തി​നി​ന്ന ഹൈ​റേ​ഞ്ച്​ സം​ര​ക്ഷ​ണ സ​മി​തി​യെ​ ക​ഴി​ഞ്ഞ ത​വ​ണ പി​ന്തു​ണ​ച്ച സ​ഭാ​നേ​തൃ​ത്വം കൈ​വി​ട്ടി​ട്ടു​ണ്ട്. എ​ൽ.​ഡി.​എ​ഫു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ സം​ര​ക്ഷ​ണ സ​മി​തി​യാ​ണ്​ മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഭ​രി​ക്കു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട്​ അ​ട​ക്കം 47 ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഇ​വ​ർ നേ​ടി. കേ​ര​ള കോ​ൺ​ഗ്ര​സ്​ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ​ക്കും കൂ​ടി 182 ജ​ന​പ്ര​തി​നി​ധി​ക​ളാ​ണു​ള്ള​ത്. ജോ​സ്​ കെ. ​മാ​ണി വി​ഭാ​ഗം 110 അ​വ​കാ​ശ​പ്പെ​ടു​ന്നു.

ജോ​സ്​ കെ. ​മാ​ണി വി​ഭാ​ഗം ചേ​ക്കേ​റി​യ​താ​ണ്​ എ​ൽ.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ. സ​ർ​ക്കാ​രി​െൻറ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും. ജോ​സി​െൻറ രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യം മാ​ത്രം നോ​ക്കി ജ​നം വോ​ട്ട്​ ചെ​യ്യി​ല്ലെ​ന്ന്​​ യു.​ഡി.​എ​ഫ്​ ക​ണ​ക്കു​കൂ​ട്ടു​ന്നു. എ​ട്ട്​ ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്തി​ൽ ആ​റും 52 ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 29ഉം ​യു.​ഡി.​എ​ഫാ​ണ്​ ഭ​രി​ക്കു​ന്ന​ത്​. ഹൈ​റേ​ഞ്ച്​ സം​ര​ക്ഷ​ണ സ​മി​തി​യു​ടേ​ത​ട​ക്കം 23 ​​ എ​ൽ.​ഡി.​എ​ഫി​നും. മാ​റ്റം​മ​റി​ച്ചി​​ലി​നൊ​ടു​വി​ൽ 25 ഇ​ട​ത്താ​ണ്​​ യു.​ഡി.​എ​ഫ്​ ഭ​ര​ണം. ജി​ല്ല​പ​ഞ്ചാ​യ​ത്തി​ൽ 16ൽ 11 ​സീ​റ്റും നേ​ടി​യാ​യി​രു​ന്നു​ യു.​ഡി.​എ​ഫ്​ ​ജ​യം. ന​ഗ​ര​സ​ഭ​ക​ളാ​യ തൊ​ടു​പു​ഴ​യും ക​ട്ട​പ്പ​ന​യും ഭ​രി​ക്കു​ന്ന​തും​ യു.​ഡി.​എ​ഫ്​. ജോ​സ്​ പ​ക്ഷ​ത്തി​െൻറ മാ​റ്റ​ത്തോ​ടെ ക​ക്ഷി നി​ല​യ​നു​സ​രി​ച്ച്​ ര​ണ്ടി​ട​ത്തും ന്യൂ​ന​പ​ക്ഷ​മാ​ണി​പ്പോ​ൾ​ ഭ​ര​ണ​സ​മി​തി.

ക​ട്ട​പ്പ​ന​യി​ൽ നാ​ലും തൊ​ടു​പു​ഴ​യി​ൽ ര​ണ്ടും കൗ​ൺ​സി​ല​ർ​മാ​രാ​ണ്​ ജോ​സി​ന്. ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ഒ​ഴി​കെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തി​ലും മു​ന്നേ​റി​യ​ത്​ യു.​ഡി.​എ​ഫാ​ണ്. ബി.​ജെ.​പി​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ള്ള​ത്​ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലാ​ണ്​, എ​ട്ട്. ക​ട്ട​പ്പ​ന​യി​ൽ സ്വ​ത​ന്ത്ര​ന​ട​ക്കം മൂ​ന്ന്. ത്രി​ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാ​മാ​യി 34 അം​ഗ​ങ്ങ​ളു​ണ്ട്​. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യാ​ണ്​ ബി.​ജെ.​പി ല​ക്ഷ്യ​വും പ്ര​തീ​ക്ഷ​യും.

ഒപ്പത്തിനൊപ്പം

പി.പി. കബീർ

തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​സ​ഭ​യി​ലേ​ക്കാ​യാ​ലും പാ​ർ​ല​മെൻറി​ലേ​ക്കാ​യാ​ലും യു.​ഡി.​എ​ഫി​നു മേ​ൽ​ക്കൈ​യു​ള്ള ജി​ല്ല​യാ​ണ് എ​റ​ണാ​കു​ളം. എ​ന്നാ​ൽ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഈ ​മേ​ൽ​ക്കൈ​ക്ക് ഇ​ട​തു മു​ന്ന​ണി ഭീ​ഷ​ണി ഉ​യ​ർ​ത്താ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ. പ​ല​പ്പോ​ഴും ഇ​രു​മു​ന്ന​ണി​യും ത​മ്മി​ലെ സീ​റ്റ് വ്യ​ത്യാ​സം ചെ​റി​യ അ​ക്ക​ങ്ങ​ളി​ൽ ഒ​തു​ങ്ങും. അ​ല്ലെ​ങ്കി​ൽ ഒ​പ്പ​ത്തി​നൊ​പ്പം. ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് യു.​ഡി.​എ​ഫ്​ ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ത​​ദ്ദേ​ശ, നി​യ​മ​സ​ഭ, പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളു​ടെ ക​ണ​ക്കാ​ണ്​ അ​വ​രു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെ പി​ൻ​ബ​ലം. എ​ന്നാ​ൽ, ത​ദ്ദേ​ശ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​വും ചി​ല​പ്പോ​ൾ മു​ന്നി​ലും നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ ച​രി​ത്ര​ത്തി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ. പ​തി​വു​പോ​ലെ ബി.​ജെ.​പി​ക്ക്​ രാ​ഷ്​്​​ട്രീ​യ പ​രീ​ക്ഷ​ണം.​

ജി​ല്ല​യി​ലെ 82 പ​ഞ്ചാ​യ​ത്തി​ൽ 42 എ​ൽ.​ഡി.​എ​ഫി​നും 39 യു.​ഡി.​എ​ഫി​നും ഒ​രി​ട​ത്ത് സ്വ​ത​ന്ത്ര​ർ​ക്കു​മാ​ണ് (ട്വ​ൻ​റി20) ഭ​ര​ണം. 14 ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​മ്പ​തെ​ണ്ണം യു.​ഡി.​എ​ഫി​െൻറ​യും അ​ഞ്ചെ​ണ്ണം എ​ൽ ഡി.​എ​ഫി​െൻറ​യും കൈ​യി​ൽ. 13 ന​ഗ​ര​സ​ഭ​ക​ളി​ൽ ഏ​ഴെ​ണ്ണം എ​ൽ.​ഡി.​എ​ഫും ആ​റെ​ണ്ണം യു.​ഡി.​എ​ഫും ഭ​രി​ക്കു​ന്നു. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ 74 ഡി​വി​ഷ​നി​ൽ 38 എ​ണ്ണം യു.​ഡി.​എ​ഫി​നും 34 എ​ണ്ണം എ​ൽ.​ഡി.​എ​ഫി​നും ര​ണ്ടെ​ണ്ണം ബി.​ജെ.​പി​ക്കു​മാ​ണ്.

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 14 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​മ്പ​തും യു.​ഡി.​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ ഹൈ​ബി ഈ​ഡ​െൻറ വി​ജ​യം റെ​ക്കോ​ഡ്​ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. കോ​ർ​പ​റേ​ഷ​നി​ൽ മേ​യ​റും പാ​ർ​ട്ടി​യും ത​മ്മി​ൽ ഏ​കോ​പ​ന​മു​ണ്ടാ​യി​ല്ലെ​ന്നും ഇ​ത്​ ന​ഗ​ര​വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടി​ച്ചെ​ന്നു​മാ​ണ്​ പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ത്തോ​ടെ സ​ർ​ക്കാ​ർ കൊ​ച്ചി​ക്ക്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ നി​ഷേ​ധി​ച്ചെ​ന്ന്​ യു.​ഡി.​എ​ഫ്​ തി​രി​ച്ച​ടി​ക്കു​ന്നു. ജോ​സ്​ കെ. ​മാ​ണി എ​ൽ.​ഡി.​എ​ഫി​ലേ​ക്ക്​ പോ​യ​ത്​ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ യു.​ഡി.​എ​ഫി​നെ ബാ​ധി​ച്ചേ​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ 74 പ്ര​തി​നി​ധി​ക​ളാ​ണ്​ വി​ജ​യി​ച്ച​ത്.

ഇ​ത്ത​വ​ണ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ കോ​ർ​പ​റേ​ഷ​നി​ലെ 25 ഡി​വി​ഷ​നി​ലും പെ​രു​മ്പാ​വൂ​ർ, തൃ​പ്പൂ​ണി​ത്തു​റ, ഏ​ലൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ലും പാ​ർ​ട്ടി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

ചുവപ്പിലുറച്ച്​ കണ്ണൂർ

എ.​കെ. ഹാ​രി​സ്

ത​ദ്ദേ​ശ​വോ​ട്ടി​ൽ ചു​വ​പ്പാ​ണ്​​ ക​ണ്ണൂ​രി​െൻറ നി​റം. മൂ​ന്നി​ൽ ര​ണ്ടി​ലേ​റെ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളും ഇ​ട​ത്​ ഭ​ര​ണ​ത്തി​ൽ. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യ​ട​ക്കം പാ​ർ​ട്ടി​​ഗ്രാ​മ​ങ്ങ​ളി​ലെ 11 ഇ​ട​ത്ത്​ ​ മ​രു​ന്നി​ന്​ പോ​ലു​മി​ല്ല പ്ര​തി​പ​ക്ഷം. ഒ​മ്പ​തി​ട​ത്ത്​ പ്ര​തി​പ​ക്ഷ​ത്ത്​ ഒ​രാ​ൾ മാ​ത്രം. ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ഒ​രം​ഗ​വു​മി​ല്ലാ​ത്ത മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്ത്​ മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫി​ന് സ​മ്പൂ​ർ​ണ ആ​ധി​പ​ത്യ​മു​ള്ള ഒ​രേ​യൊ​രു ഇ​ടം. പ്ര​ചാ​ര​ണ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ ഒ​രു ചു​വ​ട്​ മു​ന്നി​ലു​മാ​ണ്. ചെ​​ങ്കോ​ട്ട​ക​ളി​ല​ട​ക്കം കോ​ൺ​ഗ്ര​സു​കാ​ർ രം​ഗ​ത്തു​ണ്ടെ​ന്ന​ത്​ ഇ​ക്കു​റി വ്യ​ത്യ​സ്​​ത കാ​ഴ്​​ച​യാ​ണ്.

2016 നി​യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 11ൽ ​എ​ട്ടും എ​ൽ.​ഡി.​എ​ഫി​നാ​യി​രു​ന്നു. ലോ​ക്​​സ​ഭാ അ​​ങ്ക​ത്തി​ൽ പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം ഇ​ട​ത്​ സ്​​ഥാ​നാ​ർ​ഥി പി​ന്നി​ലാ​യി. ല​ക്ഷ​ത്തി​ന്​ അ​ടു​ത്ത ഭൂ​രി​പ​ക്ഷ​ത്തി​ൽ ​െക.​സു​ധാ​ക​ര​ൻ ജ​യി​ച്ചു​ക​യ​റി. പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ സം​വ​ര​ണ അ​ട്ടി​മ​റി​യി​ൽ ന്യൂ​ന​പ​ക്ഷം അ​തൃ​പ്​​ത​രാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തും ഇ.​ഡി റെ​യ്​​ഡും സി.​പി.​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു. യ​ന്ത്രം​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​പി.​എ​മ്മി​െൻറ സം​ഘ​ട​നാ ശേ​ഷി​യാ​ണ്​ ക​ണ്ണൂ​രി​ൽ ക​രു​ത്ത്.

ജോ​സ്​ കെ. ​മാ​ണി​യു​ടെ ഇ​ട​തു​പ്ര​വേ​ശം ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ​ യു.​ഡി.​എ​ഫി​​െ​ന ബാ​ധി​ക്കാം. അ​തി​ന​പ്പു​റം സ്വാ​ധീ​നം അ​വ​ർ​ക്കി​ല്ല. യു.​ഡി.​എ​ഫി​​െൻറ പ്ര​തീ​ക്ഷ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ വ​നി​ത സം​വ​ര​ണ​മാ​ണ്. ഇ​പ്പോ​ഴ​ത്തെ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പി.​പി ദി​വ്യ​യെ​യാ​ണ്​ സി.​പി.​എം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

ഒ​മ്പ​ത്​ ന​ഗ​ര​സ​ഭ​ക​ളി​ൽ എ​ട്ടി​ട​ത്താ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​ക്ക്​ ഒ​രു വ​ർ​ഷം ബാ​ക്കി​യു​ണ്ട്. ത​ല​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ്‌, ഇ​രി​ട്ടി, ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​ക​ളാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ പ​ക്ഷ​ത്ത്. ത​ളി​പ്പ​റ​മ്പ്‌, ശ്രീ​ക​ണ്‌​ഠ​പു​രം, പാ​നൂ​ർ യു.​ഡി.​എ​ഫി​േ​ൻ​റ​താ​ണ്. ആ​കെ​യു​ള്ള 11 ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ.​ഡി.​എ​ഫി​െൻറ കൈ​യി​ലാ​ണ്. 71 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 53 എ​ണ്ണം ഇ​ട​തു​ഭ​ര​ണ​ത്തി​ലാ​ണ്. 18 എ​ണ്ണ​മാ​ണ്​ യു.​ഡി.​എ​ഫി​നു​ള്ള​ത്. ഫ​ലം നി​ർ​ണ​യി​ക്കാ​വു​ന്ന സ്വാ​ധീ​നം ജി​ല്ല​യി​ൽ ബി.​ജെ.​പി​ക്കി​ല്ല. ഘ​ട​ക​ക​ക്ഷി​യാ​ക്കി​യ ഐ.​എ​ൻ.​എ​ലി​ന്​ എ​ൽ.​ഡി.​എ​ഫ്​ മു​മ്പ​ത്തേ​ക്കാ​ൾ സീ​റ്റ്​ ന​ൽ​കും. മൂ​ന്ന്​ സീ​റ്റ്​ ജ​യി​ച്ച വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി​ക്ക്​ യു.​ഡി.​എ​ഫു​മാ​യു​ള്ള പ്രാ​ദേ​ശി​ക നീ​ക്കു​പോ​ക്കി​ലാ​ണ്​ പ്ര​തീ​ക്ഷ. ര​ണ്ടു സീ​റ്റു​ള്ള എ​സ്.​ഡി.​പി.​ഐ​യും സാ​ന്നി​ധ്യ​മ​റി​യി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ലാ​ണ്.

കാസർകോട്​ കടുപ്പമേറും

ര​വീ​ന്ദ്ര​ൻ രാ​വ​ണേ​ശ്വ​രം

38 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ആ​റു ബ്ലോ​ക്കു​ക​ളും മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളും ജി​ല്ലയിലുണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 19 യു.​ഡി.​എ​ഫും 15 എ​ൽ.​ഡി.​എ​ഫും ര​ണ്ടു ബി.​ജെ.​പി​യും ഒ​ന്ന്​ കോ​ൺ​ഗ്ര​സ്​ വി​മ​ത​പ​ക്ഷ​വും ഭ​രി​ക്കു​ന്നു. മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ൽ ര​ണ്ടി​ട​ത്ത്​ എ​ൽ.​ഡി.​എ​ഫും ഒ​രി​ട​ത്ത്​ യു.​ഡി.​എ​ഫുമാണ്​. ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ 17 സീ​റ്റു​ക​ളി​ൽ ബി.​ജെ.​പി​ക്കു ല​ഭി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ എ​ണ്ണം എ​ൽ.​ഡി.​എ​ഫ്​-​യു.​ഡി.​എ​ഫ്​ വി​ജ​യ​സാ​ധ്യ​ത​ നി​ശ്ച​യി​ക്കു​ന്ന ഘ​ട​ക​മാ​ണ്.

17 ഡി​വി​ഷ​നു​ക​ളി​ൽ 2010ൽ ​എ​ൽ.​ഡി.​എ​ഫി​ന്​ ഒ​മ്പ​ത്​ സീ​റ്റു ല​ഭി​ച്ചു. ഒ​രു സീ​റ്റ്​ ​ ബി.​ജെ.​പി​ക്ക്​. പു​ത്തി​ഗെ ഡി​വി​ഷ​നി​ൽ ഇ​ട​തി​നെ ത​ക​ർ​ത്താ​യിരുന്നു​ അത്. 2015ൽ ​പു​ത്തി​ഗെക്ക്​ പുറമെ, ഇ​ട​തു​പ​ക്ഷ​ത്തി​െൻറ എ​ട​നീ​ർ പി​ടി​ച്ചു. ഇ​തോ​ടെ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണം യു.​ഡി.​എ​ഫി​നായി.

ഇ​ത്ത​വ​ണ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പി​ടി​ക്കാ​നാ​ണ്​ ഇടതു​ ശ്ര​മം. 38 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലീ​ഗി​ന്​ 13ഉം ​കോ​ൺ​ഗ്ര​സി​ന്​ ആ​റു​മാ​യി 19 എ​ണ്ണ​മാ​ണ്​ യു.​ഡി.​എ​ഫി​നു​ള്ള​ത്. ആ​റ്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും​ മൂ​ന്നു​ വീ​ത​മാ​ണു​ള്ള​ത്.​ ജി​ല്ല​യി​ലെ മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ൽ ര​ണ്ട്​ എ​ൽ.​ഡി.​എ​ഫും ഒ​ന്ന്​ യു.​ഡി.​ഫും ഭ​രി​ക്കു​ന്നു. 2010ൽ ​കാ​ഞ്ഞ​ങ്ങാ​ട്​, കാ​സ​ർ​കോ​ട്​ ന​ഗ​ര​സ​ഭ​ക​ൾ യു.​ഡി.​എ​ഫി​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ഞ്ഞ​ങ്ങാ​ട്​ അ​ട്ടി​മ​റി​യി​ലൂ​ടെ ഇ​ട​തു​പ​ക്ഷ​​ത്തേ​ക്ക്​ മാ​റി. നീ​ലേ​ശ്വ​രം ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ മൂ​ന്നി​ൽ ര​ണ്ട്​ ന​ഗ​ര​സ​ഭ​ക​ൾ ഇ​ട​തു​പ​ക്ഷ​ത്താ​ണ്.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും യു.​ഡി.​എ​ഫി​ന്​ വോ​ട്ടു​കൂ​ടി. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടി​ങ്​​ നി​ല. വ​ട​ക്ക​ൻ മേ​ഖ​ല​യി​​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ ബി.​ജെ.​പി​യു​ടെ സ്വാ​ധീ​നം. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫി​െൻറ​യോ യു.​ഡി.​എ​ഫി​െൻറ​യോ പി​ൻ​ബ​ല​മി​ല്ലാ​തെ ബി.​ജെ.​പി കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ സാ​ധ്യ​ത​ കുറവാണ്​.

ക്ഷയിച്ച തറവാടും പുത്തൻപണക്കാരും

ബി​നു ഡി. രാജ

ക്ഷ​യി​ച്ച ത​റ​വാ​ടു​പോ​ലെ​യാ​ണ്​ പ​ത്ത​നം​തി​ട്ട​യി​ൽ യു.​ഡി.​എ​ഫി​െൻറ സ്ഥി​തി. പു​ത്ത​ൻ​പ​ണ​ക്കാ​ര​നെ​പ്പോ​ലെ​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്. 2010ലെ ​ത​ദ്ദേ​ശ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ 54ൽ 41 ​പ​ഞ്ചാ​യ​ത്തി​ലും യു.​ഡി.​എ​ഫ്​ ഭ​ര​ണ​മാ​യി​രു​ന്നു. എ​ൽ.​ഡി.​എ​ഫ്​​ 13ൽ ​ഒ​തു​ങ്ങി. മൂ​ന്നു ന​ഗ​ര​സ​ഭ​യി​ലും യു.​ഡി.​എ​ഫി​നാ​യി ഭ​ര​ണം. 2015ലെ ​ത​ദ്ദേ​ശ തെ​ര​െ​ഞ്ഞ​ടു​പ്പാ​യ​പ്പോ​ൾ 25 പ​ഞ്ചാ​യ​ത്ത്​ എ​ൽ.​ഡി.​എ​ഫി​നും 21 എ​ണ്ണം യു.​ഡി.​എ​ഫി​നും എ​ന്ന നി​ല​യാ​യി. നാ​ല്​ ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ട്​, ര​ണ്ട്. എ​ട്ട്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ൽ പ​കു​തി​യി​ട​ത്ത്​ എ​ൽ.​ഡി.​എ​ഫ്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ 16ൽ 11​സീ​റ്റും യു.​ഡി.​എ​ഫി​ന്​ നേ​ടാ​നാ​യി.

നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ കോ​ന്നി​ സീ​റ്റി​ലൊ​തു​ങ്ങി. ഉ​പ​തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ അ​തും ക​ള​ഞ്ഞു​കു​ളി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യം ആ​ളി​ക്ക​ത്തി​യ പാ​ർ​ല​മെൻറ്​ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ ക​ഷ്​​ടി​ച്ച്​ ​ജ​യി​ച്ചു. ഇ​തി​നി​ടെ പ​തി​യെ വ​ള​രു​ക​യാ​ണ്​ ബി.​ജെ.​പി. 2010ൽ 62 ​ത​ദ്ദേ​ശ പ്ര​തി​നി​ധി​ക​ൾ അ​വ​ർ​ക്കു​ണ്ടാ​യി. 2015ൽ ​അ​ത്​ 92 ആ​യി. മൂ​ന്നു പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​വും. ഒ​രി​ട​ത്ത്​ ഈ​യി​െ​ട ന​റു​ക്കെ​ടു​പ്പും അ​വ​ർ​ക്ക്​ തു​ണ​യാ​യി. കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ്​ വി​ഭാ​ഗ​ത്തി​െൻറ നി​ല​പാ​ട്​ മാ​റ്റം അ​ണി​ക​ൾ ഉ​ൾ​ക്കൊ​ണ്ടി​ട്ടി​ല്ല. അ​തി​നി​ടെ, ജോ​സ​ഫ്​ എം. ​പു​തു​ശ്ശേ​രി ജോ​സ​ഫി​നൊ​പ്പം കൂ​ടി​യ​ത്​​ ജോ​സി​ന്​ ക്ഷീ​ണ​മാ​കും.

സം​സ്ഥാ​ന​ത്തെ പൊ​തു​രാ​ഷ്​​ട്രീ​യ വി​വാ​ദ​ങ്ങ​ള​ല്ലാ​തെ ജി​ല്ല​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട വി​വാ​ദ​ങ്ങ​ളി​ല്ല. വി​ക​സ​ന​മാ​ണ്​ പ്ര​ധാ​ന ച​ർ​ച്ച. അ​ഞ്ച്​ എം.​എ​ൽ.​എ​മാ​രും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സൗ​ജ​ന്യ​കി​റ്റ്​ വി​ത​ര​ണ​വും ജോ​സി​െൻറ വ​ര​വു​മെ​ല്ലാം വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ വി​ശ്വാ​സം.

അത്ര പോരാ ആത്​മവിശ്വാസം

വി.​ആ​ർ. രാ​ജ​മോ​ഹ​ൻ

ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ മാ​റ്റു​ര​​ക്കു​ന്ന ആ​ല​പ്പു​ഴ​യി​ൽ ഇ​രു​മു​ന്ന​ണി​യി​ലും ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്​ പ്ര​ക​ടം. എ​ൽ.​ഡി.​എ​ഫ്​ വി​ക​സ​ന നേ​ട്ടം എ​ണ്ണി​പ്പ​റ​യു​േ​മ്പാ​ൾ സ്വ​ർ​ണ​ക്ക​ട​ത്തും ബി​നീ​ഷ്​ ​കോ​ടി​യേ​രി​യും ത​ന്നെ​യാ​കും യു.​ഡി.​എ​ഫ്​ തി​രി​ച്ചു പ്ര​യോ​ഗി​ക്കു​ക. മൂ​ന്ന്​ മ​ന്ത്രി​മാ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ള്ള ആ​ല​പ്പു​ഴ​യു​ടെ പൊ​തു​രാ​ഷ്​​ട്രീ​യ ചി​ത്രം ഇ​ട​തി​​നു​ അ​നു​കൂ​ല​മാ​ണ്​.

പാ​ർ​ല​മെൻറ്​​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ പ​രാ​ജ​യ​പ്പെ​ട്ട ഏ​ക​മ​ണ്ഡ​ലം ആ​ല​പ്പു​ഴ​യാ​ണ്. അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഷാ​നി​മോ​ൾ അ​സം​ബ്ലി​യി​ലെ​ത്തി​യ​തോ​ടെ ജി​ല്ല​യി​ലെ ഏ​ക യു.​ഡി.​എ​ഫ്​ പ്ര​തി​നി​ധി​യെ​ന്ന പേ​രു​ദോ​ഷം ഹ​രി​പ്പാ​ടു​നി​ന്നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ ​നീ​ങ്ങി​ക്കി​ട്ടി. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ.​ഡി.​എ​ഫ്​ വി​ജ​യം ആ​വ​ർ​ത്തി​ച്ചു.

രൂ​പ​വ​ത്ക​ര​ണ​കാ​ലം മു​ത​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ണ്ട്. 23 ഡി​വി​ഷ​നു​ള്ള ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ. ​മാ​ണി അം​ഗം കൂ​ടി​യെ​ത്തി​യ​തോ​ടെ എ​ൽ.​ഡി.​എ​ഫിെൻറ അം​ഗ​ബ​ലം 17ആ​യി. ഇ​ക്കു​റി ജി​ല്ല പ​ഞ്ചാ​യ​ത്ത് വ​നി​ത​സം​വ​ര​ണ​മാ​ണ്.

12 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ​ത്തി​ലും എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​മാ​ണ്​. തൈ​ക്കാ​ട്ടു​ശ്ശേ​രി, പ​ട്ട​ണ​ക്കാ​ട്, ക​ഞ്ഞി​ക്കു​ഴി, ആ​ര്യാ​ട്, അ​മ്പ​ല​പ്പു​ഴ, വെ​ളി​യ​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, ഭ​ര​ണി​ക്കാ​വ്, മു​തു​കു​ളം എ​ന്നി​വ​യാ​ണ്​ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം.

എ​ന്നാ​ൽ, മു​തു​കു​ള​ത്ത് ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​സി​ഡ​ൻ​റ് പ​ദം യു.​ഡി.​എ​ഫി​നാ​യി. ഹ​രി​പ്പാ​ടും ച​മ്പ​ക്കു​ള​വും മാ​ത്ര​മാ​യി​രു​ന്നു യു.​ഡി.​എ​ഫി​നു​ള്ള​ത്. ഇ​ത്ത​വ​ണ 12 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴും വ​നി​ത സം​വ​ര​ണ​മാ​യ​തി​നാ​ൽ മു​ന്ന​ണി​ക​ൾ​ക്ക്​ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ പ​ല ത​ന്ത്ര​വും പ​യ​റ്റേ​ണ്ടി വ​രും.

ആ​റ് ന​ഗ​ര​സ​ഭ​യി​ൽ ആ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, ചേ​ർ​ത്ത​ല, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വ യു.​ഡി.​എ​ഫി​നൊ​പ്പം. മാ​വേ​ലി​ക്ക​ര​യും കാ​യം​കു​ള​വും എ​ൽ.​ഡി.​എ​ഫി​ന്. 72 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 49 ഇ​ട​ത്ത് എ​ൽ.​ഡി.​എ​ഫും 23 ഇ​ട​ത്ത് യു.​ഡി.​എ​ഫും ഭ​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body election 2020
News Summary - local body election; analysing the trend in different districts
Next Story