തദ്ദേശ ചിത്രം ഇന്ന് തെളിയും; പ്രചാരണച്ചൂടിൽ നാടും നഗരവും
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നാമനിർദേശ പത്രിക പിൻവലിക്കൽ തിങ്കളാഴ്ച കഴിയുന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയും. പോർക്കളത്തിൽ ആരൊക്കെ ജനവിധിതേടുന്നെന്ന് ഇതോടെ വ്യക്തമാകും. വിമതന്മാരുടെ ഭീഷണി ഒഴിവാക്കാൻ പ്രധാന മുന്നണികൾ കഠിന ശ്രമത്തിലാണ്. പത്രിക പിൻവലിക്കലിനുശേഷവും വിമതന്മാർ തലപൊക്കിയാൽ പാർട്ടിയിൽ അവർ ഉണ്ടാകില്ലെന്ന് സി.പി.എമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് വിമതന്മാർ കുറവെന്നാണ് പ്രാഥമിക വിലയിരുത്തൽ. യു.ഡി.എഫിനെയാണ് ഇത് സാധാരണ കാര്യമായി ബാധിക്കാറുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനത്തിൽ തമ്മിൽപോര് കുറവായിരുന്നതിനാൽ വിമതശല്യവും കുറഞ്ഞു. അതേസമയം, എൽ.ഡി.എഫിനും ബി.ജെ.പിക്കും വിമതന്മാർ തലവേദനയായി. തിങ്കളാഴ്ചയോടെ വിമതന്മാർ കളംവിടുമെന്നാണ് അവരുടെയും പ്രതീക്ഷ.
കോർപറേഷൻ, മുനിസിപ്പാലിറ്റി, ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളെല്ലാം പ്രചാരണച്ചൂടിലാണ്. സ്ഥാനാർഥികൾ ആദ്യഘട്ടത്തിലെ വീടുകയറിയുള്ള പ്രചാരണത്തിലാണ്. വാർഡുകളിൽ പ്രചാരണ ബോർഡുകൾ നിരന്നു. രണ്ടാഴ്ചക്കാലമാണ് ഇനി പ്രചാരണത്തിന് സ്ഥാനാർഥികളുടെ മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

