Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ സ്ഥാപന അധ്യക്ഷ,...

തദ്ദേശ സ്ഥാപന അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്​: കമീഷന്​ ഇടപെടാൻ അധികാരമില്ലെന്ന് ഹൈകോടതി

text_fields
bookmark_border
തദ്ദേശ സ്ഥാപന അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്​: കമീഷന്​ ഇടപെടാൻ അധികാരമില്ലെന്ന് ഹൈകോടതി
cancel

കൊ​ച്ചി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ, ഉ​പാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്​ അ​ധി​കാ​ര​മി​ല്ലെ​ന്ന് ഹൈ​കോ​ട​തി. പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കി​യ ക​മീ​ഷ​ൻ ന​ട​പ​ടി റ​ദ്ദാ​ക്കി​യാ​ണ് ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്. ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​പ്പ് ചു​മ​ത​ല​യാ​ണ്​ ക​മീ​ഷ​നു​ള്ള​ത്. ഫ​ല​പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​കു​ന്ന​ത്​ വ​രെ മാ​ത്ര​മാ​ണ്​ ക​മീ​ഷ​ന്​ അ​ധി​കാ​ര​മു​ള്ള​ത്. അ​ധ്യ​ക്ഷ​ൻ, ഉ​പാ​ധ്യ​ക്ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല​ട​ക്കം ത​ർ​ക്ക​മു​ണ്ടാ​യാ​ൽ സി​വി​ൽ കോ​ട​തി​യാ​ണ്​ വി​ഷ​യം തീ​ർ​പ്പാ​ക്കേ​ണ്ട​തെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി.​ജെ.​പി അം​ഗം കെ.​കെ. ഹ​രി​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ റ​ദ്ദാ​ക്കി​യ​ത്​ ചോ​ദ്യം ചെ​യ്ത്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. അ​ഞ്ച്​ വീ​തം അം​ഗ​ങ്ങ​ളു​ള്ള ബി.​ജെ.​പി​യു​ടെ​യും യു​ഡി.​എ​ഫി​ന്‍റെ​യും അം​ഗ​ങ്ങ​ൾ വോ​ട്ടി​ങ്ങി​ൽ തു​ല്യ​ത പാ​ലി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ വൈ​സ് പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. തു​ട​ർ​ന്ന് ഹ​ര​ജി​ക്കാ​ര​ൻ വി​ജ​യി​ച്ച​താ​യി വ​ര​ണാ​ധി​കാ​രി പ്ര​ഖ്യാ​പി​ക്കു​ക​യും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച പ​റ്റി​യെ​ന്ന് വ​ര​ണാ​ധി​കാ​രി ത​ന്നെ പി​ന്നീ​ട് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മീ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്കി​യ​ത്. ക​മീ​ഷ​ന്‍റെ ന​ട​പ​ടി അ​ധി​കാ​ര പ​രി​ധി ലം​ഘ​ന​മാ​ണെ​ന്നും ആ​ർ​ക്കെ​ങ്കി​ലും ത​ർ​ക്ക​മു​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട സി​വി​ൽ കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ തീ​ർ​പ്പു​ണ്ടാ​കും വ​രെ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്ത്​ ഹ​ര​ജി​ക്കാ​ര​ന്​ തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtlocal bodyKerala News
News Summary - Local body chairperson and vice-chairperson elections: High Court says Commission has no authority to intervene
Next Story