മഞ്ചേരി: കോവിഡ് പശ്ചാതലത്തിൽ ദുരിതത്തിലായ വ്യാപാരികൾക്ക് ആശ്വാസമേകുന്ന പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ്. മഞ്ചേരി കോ ഓപറേറ്റിവ് അർബൻ ബാങ്കുമായി സഹകരിച്ച് സ്വർണപ്പണയത്തിൻമേൽ അംഗങ്ങൾക്ക് പരമാവധി 50,000 രൂപ ഒമ്പത് മാസക്കാലാവധിക്ക് പലിശരഹിത വായ്പയായി നൽകും. സ്വർണത്തിെൻറ മാർക്കറ്റ് വിലയുടെ 75 ശതമാനം വായ്പ അനുവദിക്കുന്ന പദ്ധതി ജൂലൈ 31 വരെ നീണ്ടുനിൽക്കും.
ബാങ്ക് ചെയർമാൻ അഡ്വ. എൻ.സി. ഫൈസൽ പദ്ധതി വിശദീകരിച്ചു. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ധാരണ പത്രം ഒപ്പുവെച്ചു. അർബൻ ബാങ്കിന് വേണ്ടി ചെയർമാൻ അഡ്വ. എൻ.സി. ഫൈസൽ, ജനറൽ മാനേജർ അബ്ദുൽ നാസർ, വൈസ് ചെയർമാൻ ഹനീഫ മേച്ചേരി, ഡയറക്ടർമാരായ അപ്പു മേലാക്കം, അപ്സര സലിം, വി. മുഹമ്മദലി, ഏേകാപന സമിതിക്കു വേണ്ടി ഭാരവാഹികളായ എം.പി.എ. ഹമീദ് കുരിക്കൾ, കെ. നിവിൽ ഇബ്രാഹിം, സക്കീർ ചമയം, എൻ.ടി.കെ. ബാപ്പു, സഹീർ കോർമ്മത്ത്, പി. മുഹ്സിൻ, സി. കുഞ്ഞുമുഹമ്മദ്, ആൽബർട്ട് കണ്ണമ്പുഴ, ബാലകൃഷ്ണൻ അപ്സര, അൽത്താഫ് ജെ.എസ്.എസ്, മുജീബ് രാജധാനി, ഫൈസൽ ചേലാടത്തിൽ എന്നിവരും പങ്കെടുത്തു.