Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നേതാക്കളുടെ...

ബി.ജെ.പി നേതാക്കളുടെ വായ്പതട്ടിപ്പ്; കേസില്‍ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
arrested
cancel

കിളിമാനൂർ: അക്ഷയശ്രീ സ്വയംസഹായ സംഘം രൂപവത്​കരിച്ച് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിൽ വീട്ടമ്മമാരെ ഉൾപ്പെടുത്തി ബി.ജെ.പി നിയന്ത്രിത സഹകരണബാങ്കിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബി.ജെ.പി പ്രവർത്തകനെ ന​ഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പറമ്പ്, നന്ദായ്​വനം ചരുവിളവീട്ടിൽ അശോകനാണ് പിടിയിലായത്.

കേസിലെ രണ്ടാം പ്രതിയാണിയാൾ. ഒന്നാം പ്രതിയും ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമായ ശിവശങ്കരക്കുറുപ്പ്, ​മൂന്നാം പ്രതി ശ്രീ​ഗോകുലം ട്രസ്റ്റ് സെക്രട്ടറി അപ്സര എന്നിവർ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

2020 ആ​ഗസ്റ്റിലാണ് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഇവരുടെ നേതൃത്വത്തിൽ ന​ഗരൂർ, കരവാരം പഞ്ചായത്തുകളിലെ വിവി ധ സ്ത്രീകളെ ഉൾപ്പെടുത്തി ‘ശ്രീ​​ഗോകുലം ട്രസ്റ്റ്’എന്ന പേരിൽ ഒരു കടലാസ് ട്രസ്റ്റ് രൂപവത്​കരിക്കുകയും, ഇതിന്‍റെ മറവിൽ ട്രസ്റ്റ് പ്രസിഡന്റുകൂടിയായ കേസിലെ ഒന്നാം പ്രതി, താൻ പ്രസിഡന്റായിരിക്കുന്ന ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയിൽനിന്ന് അക്ഷയശ്രീയിൽ അം​ഗമായ സ്ത്രീകളുടെ പരസ്പര ജാമ്യത്തിൽ 22.5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.

ഈ തട്ടിപ്പിന് മറ്റു രണ്ടു പ്രതികളും ഒത്താശ നൽകിയിരുന്നത്രേ. ഗോശാല തുടങ്ങാനെന്ന വ്യാജേനയാണ് തട്ടിപ്പ് അരങ്ങേറിയത്. ലോൺ കിട്ടിയസമയത്ത് പ്രതികളുടെ നേതൃത്വത്തിൽ ഏതാനും പശുക്കളുമായി ​ഗോശാല തുടങ്ങിയെങ്കിലും അധികം വൈകാതെ പശുക്കളെ പ്രതികൾ വിറ്റ് സ്ത്രീകളെ വഞ്ചിക്കുകയായിരുന്നത്രേ. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അം​ഗങ്ങളിൽ പലർക്കും സംഘത്തിൽനിന്ന് വായ്പതിരിച്ചടവിനായി നോട്ടീസ് വന്നതോടെയാണ് 45 സ്ത്രീകൾ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leadersLoan fraudarrest
News Summary - Loan fraud by BJP leaders; One person has been arrested in the case
Next Story