വടകരയിലെ തോൽവി: സി.പി.എം തോറ്റ മണ്ഡലങ്ങളിലും എം.എം. മണിക്ക് ഇതേ അഭിപ്രായമാണോ? -എൽ.ജെ.ഡി
text_fieldsകോഴിക്കോട്: വടകര സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്ന മുൻ മന്ത്രി എം.എം മണിയുടെ പ്രസ്താവനക്കെതിരെ എൽ.ജെ.ഡി. വടകരയിൽ ജനതാദൾ മത്സരിച്ചതുകൊണ്ടാണ് രമ ജയിച്ചതെന്ന വാദം സി.പി.എം നേതൃത്വത്തിന്‍റെ അഭിപ്രായമാണെന്ന് കരുതുന്നില്ല. സി.പി.എമ്മും മറ്റു ഘടകകക്ഷികളും തോറ്റ മണ്ഡലങ്ങളിലും എം.എം മണിക്ക് ഇതേ അഭിപ്രായമാണോ ഉള്ളതെന്നറിയാൻ താൽപര്യമുണ്ട്.
ജനതാദൾ മത്സരിച്ചത് കൊണ്ടാണ് രമ ജയിച്ചതെന്ന് മുഖ്യമന്ത്രിയോ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററോ ഇതേവരേ പറഞ്ഞിട്ടില്ല. ഉത്തരവാദപ്പെട്ടവർ പറഞ്ഞാൽ പ്രതികരിക്കാമെന്നും സംസ്ഥാന ജനറൽ സെക്രട്ട സലീം മടവൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വടകരയിൽ എൽ.ഡി.എഫ് കണക്കുകളിൽ നിന്ന് വിഭിന്നമായി ചില സി.പി.എം ശക്തികേന്ദ്രങ്ങളിൽ രമ വോട്ടുപിടിച്ചിട്ടുണ്ട്. നേരത്തെ വേറിട്ട് ഒറ്റക്ക് മത്സരിച്ചിരുന്ന ആർ.എം.പി ഇത്തവണ യു.ഡി.എഫിന്‍റെ പിന്തുണയോടെ മത്സരിച്ചപ്പോൾ ചില ബൂത്തുകളിലെ എൽ.ഡി.എഫ് വോട്ടുചോർന്നു. ഇതേക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കേ എൽ.ഡി.എഫിലെ ഘടകകക്ഷിയായ എൽ.ജെ.ഡിയെ പ്രതിസ്ഥാനത്ത് നിറുത്തുന്നത് ശരിയല്ല -അദ്ദേഹം പറഞ്ഞു.
സലീം മടവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വടകരയിൽ ജനതാദൾ മത്സരിച്ചതുകൊണ്ടാണ് രമ ജയിച്ചതെന്ന വാദം സി.പി.എം നേതൃത്വത്തിൻ്റെ അഭിപ്രായമാണെന്ന് കരുതുന്നില്ല. ജനതാദൾ മത്സരിച്ചത് കൊണ്ടാണ് രമ ജയിച്ചതെന്ന് മുഖ്യമന്ത്രിയോ സി.പി.എം സംസ്ഥാന സെക്രട്ടറി സ കോടിയേരി ബാലകൃഷ്ണനോ ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററോ ഇതേവരേ പറഞ്ഞിട്ടില്ല. ഉത്തരവാദപ്പെട്ടവർ പറഞ്ഞാൽ പ്രതികരിക്കാം.
കൂടിയും കുറഞ്ഞുമായി 137 നിയോജക മണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വേണ്ടി എൽ.ജെ.ഡി പ്രവർത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്തത് കൊണ്ടാണ് എൽ.ഡി.എഫ് 3 സീറ്റുകൾ എൽ.ജെ.ഡിക്ക് മത്സരിക്കാൻ നൽകിയതും സി.പി.എം അടക്കമുള്ള എൽ.ഡി.എഫ് കക്ഷികൾ പ്രവർത്തിച്ചതും വോട്ടു ചെയ്തതും.
ഏതെങ്കിലും നിയോജക മണ്ഡലത്തിൽ എൽ.ജെ.ഡി പ്രവർത്തകർ എൽ.ഡി.എഫിനു വേണ്ടി പ്രവർത്തിക്കാതിരിക്കുകയോ വോട്ടു ചെയ്യാതിരിക്കുകയോ ചെയ്തുവെന്ന് എം.എം മണിക്ക് പരാതിയുണ്ടെങ്കിൽ പറയണം. തിരുത്താനും നടപടിയെടുക്കാനും എൽ.ജെ.ഡി തയാറാണ്.
വടകരയിൽ എൽ.ഡി.എഫ് കണക്കുകളിൽ നിന്ന് വിഭിന്നമായി ചില സി.പി.എം ശക്തികേന്ദ്രങ്ങളിൽ രമ വോട്ടുപിടിച്ചിട്ടുണ്ട്. നേരത്തെ വേറിട്ട് ഒറ്റക്ക് മത്സരിച്ചിരുന്ന ആർ.എം.പി ഇത്തവണ യു.ഡി.എഫിൻ്റെ പിന്തുണയോടെ മത്സരിച്ചപ്പോൾ ചില ബൂത്തുകളിലെ എൽ.ഡി.എഫ് വോട്ടുചോർന്നു. ഇതേക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കേ എൽ.ഡി.എഫിലെ ഘടകകക്ഷിയായ എൽ.ജെ.ഡിയെ പ്രതിസ്ഥാനത്ത് നിറുത്തുന്നത് ശരിയല്ല. സി.പി.എമ്മും മറ്റു ഘടകകക്ഷികളും തോറ്റ മണ്ഡലങ്ങളിലും എം.എം മണിക്ക് ഇതേ അഭിപ്രായമാണോ ഉള്ളതെന്നറിയാൻ താൽപര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.