Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൽപറ്റയിൽ എൽ.ജെ.ഡി;...

കൽപറ്റയിൽ എൽ.ജെ.ഡി; ബ​േത്തരിയിലും മാനന്തവാടിയിലും സി.പി.എം

text_fields
bookmark_border
cpm-ljd
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ലെ സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച്​ എ​ൽ.​ഡി.​എ​ഫി​ൽ ധാ​ര​ണ പൂ​ർ​ത്തി​യാ​യി. ക​ൽ​പ​റ്റ​യി​ൽ എ​ൽ.​ജെ.​ഡി​യും ബ​േ​ത്ത​രി​യി​ലും മാ​ന​ന്ത​വാ​ടി​യി​ലും സി.​പി.​എ​മ്മും മ​ത്സ​രി​ക്കും. സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ ശ​നി​യാ​ഴ്​​ച സി.​പി.​എം ജി​ല്ല ക​മ്മി​റ്റി യോ​ഗം​ചേ​രും. മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കും. അ​തേ​സ​മ​യം, ക​ൽ​പ​റ്റ എ​ൽ.​ജെ.​ഡി​ക്ക്​ ന​ൽ​കി​യ​തി​ൽ ജി​ല്ല ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​ന​മു​യ​രും. ജി​ല്ല​യി​ലെ ഏ​ക ജ​ന​റ​ൽ സീ​റ്റാ​യ ക​ൽ​പ​റ്റ സി.​പി.​എ​മ്മി​െൻറ സി​റ്റി​ങ് സീ​റ്റു​കൂ​ടി​യാ​ണ്.

മാ​ന​ന്ത​വാ​ടി​യി​ൽ സി​റ്റി​ങ്​ എം.​എ​ൽ.​എ ഒ.​ആ​ർ. കേ​ളു, സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ കോ​ൺ​ഗ്ര​സ്​ വി​ട്ടു​വ​ന്ന എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. എ​ൽ.​ജെ.​ഡി​യി​ൽ ക​ൽ​പ​റ്റ​യി​ലെ സ്ഥാ​നാ​ർ​ഥി​ച​ർ​ച്ച വ​ഴി​മു​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. പ​ല പേ​രു​ക​ളും പു​റ​ത്തു​പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശ്രേ​യാം​സ്​ കു​മാ​ർ അ​ന്തി​മ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും. കോ​ൺ​ഗ്ര​സ്​ വി​ട്ട്​ എ​ൽ.​ജെ.​ഡി​യി​ൽ ചേ​ർ​ന്ന പി.​കെ.​ അ​നി​ൽ​കു​മാ​ർ ശ​നി​യാ​ഴ്​​ച ക​ൽ​പ​റ്റ​യി​ൽ ല​യ​ന​സ​മ്മേ​ള​നം ന​ട​ത്തു​ന്നു​ണ്ട്. ക​ൽ​പ​റ്റ സീ​റ്റി​െൻറ കാ​ര്യ​ത്തി​ൽ എ​ൽ.​ജെ.​ഡി​യി​ലും വി​വി​ധ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജി​ല്ല നേ​താ​ക്ക​ൾ ശ​നി​യാ​ഴ്​​ച​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യി സ്​​ഥാ​നാ​ർ​ഥി ച​ർ​ച്ച​യി​ൽ വ്യ​ക്​​ത​ത വ​രു​ത്തും. സി.​പി.​എം നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗ​ങ്ങ​ൾ മാ​ർ​ച്ച്​ എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ൽ ചേ​രും. സം​സ്​​ഥാ​ന, ജി​ല്ല ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ എ​ൽ.​ഡി.​എ​ഫ്​ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​വും.

ക​ൽ​പ​റ്റ​യി​ൽ സി​റ്റി​ങ്​ എം.​എ​ൽ.​എ സി.​കെ. ശ​ശീ​ന്ദ്ര​ന്​ വീ​ണ്ടു​ം സീ​റ്റ്​ ന​ൽ​കാ​തെ എ​ൽ.​ജെ.​ഡി​ക്ക്​ സീ​റ്റ്​ ന​ൽ​കി​യ​തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ 'അ​ന്ത​ർ​ധാ​ര' ഉ​ണ്ടാ​കു​മോ എ​ന്ന​കാ​ര്യം പാ​ർ​ട്ടി​യി​ലും മു​ന്ന​ണി​യി​ലും ച​ർ​ച്ച​ചെ​യ്യു​ന്നു​ണ്ട്.

യു​വ​ജ​ന​നേ​താ​ക്ക​ള​ട​ക്കം ക​ൽ​പ​റ്റ സീ​റ്റി​ന്​ ക​രു​ക്ക​ൾ നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സം​സ്​​ഥാ​ന ക​മ്മി​റ്റ​യി​ൽ​പോ​ലും കാ​ര്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​തെ സീ​റ്റ്​ എ​ൽ.​ജെ.​ഡി​യു​ടെ കോ​ർ​ട്ടി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmLJDassembly election 2021
News Summary - ljd in kalpetta, in bathery and mananthavady cpm
Next Story