Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെബാസ്റ്റ്യൻ പോളിന്‍റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു

text_fields
bookmark_border
സംസ്ഥാന നിയമ പരിഷ്കരണ കമീഷൻ അംഗവും ജില്ല സെഷൻസ് ജഡ്ജിയുമായിരുന്നു
Lizamma Augustine, Sebastian Paul Wife
cancel

കൊച്ചി: മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. സംസ്ഥാന നിയമ പരിഷ്കരണ കമീഷൻ അംഗവും ജില്ല സെഷൻസ് ജഡ്ജിയുമായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.

എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസർകോട് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിന്‍റെയും പരേതയായ അനസ്താസിയയുടെയും മകളാണ്.

മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ, നോർവേ), റോൺ സെബാസ്റ്റ്യൻ (ഹൈകോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ- ഡോക്യുമെന്ററി സംവിധായകൻ). മരുമക്കൾ: ഡെൽമ ഡൊമിനിക് ചാവറ (നോർവെ), സബീന പി. ഇസ്മയിൽ (ഗവൺമെന്റ് പ്ലീഡർ, ഹൈകോടതി).

1985ൽ കാസർകോട് മുൻസിഫ് ആയി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ല ജഡ്ജി, മോട്ടർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ, നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കാർഷികാദായ നികുതി– വിൽപന നികുതി അപലേറ്റ് ട്രിബ്യൂണലിൽ ചെയർപഴ്സനും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവുമായിരുന്നു. പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈകോടതി ആർബിട്രേറ്ററുമായിരുന്നു. ‘ഫൊർഗോട്ടൺ വിക്ടിം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lizamma Augustine, wife of Sebastian Paul, passed away
Next Story