Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

text_fields
bookmark_border
കുട്ടികൾക്ക് ഛർദ്ദിയും വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടു
ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ
cancel

കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ. ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു.

കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടൽ എയ്​സിലാണ്​ സംഭവം. ചിക്കൻ കറിയിൽ ജീവനുള്ള നിരവധി പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ ഛർദ്ദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ നഗരസഭ ആരോഗ്യവകുപ്പിന് പരാതി നൽകി. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Live worms in chicken curry; Three students are in hospital
Next Story