പ്രശ്നബാധിത ബൂത്തുകളിൽ തത്സമയ വെബ്കാസ്റ്റിങ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകളിൽ െഎ.ടി മിഷെൻറ നേതൃത്വത്തി ൽ തത്സമയ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും.
കെൽട്രോൺ, ബി.എസ്.എൻ.എൽ, അക്ഷയ, കെ.എസ്. ഇ.ബി എന്നിവയുടെ സംയുക്തസഹകരണത്തോടെയാണ് ക്രമീകരണം.
കെൽട്രോൺ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംപ്രേഷണം.
വിവിധ പോളിങ് സ്റ്റേഷനുകെള അതാത് കലക്ടറേറ്റുകളുമായി ബന്ധിപ്പിക്കും. ഇതുവഴി തത്സമയ വെബ് സംപ്രേഷണം കൺട്രോൾറൂമിൽനിന്ന് നിയന്ത്രിക്കുകയും ചെയ്യും.
തിരുവനന്തപുരത്ത് 132ഉം കൊല്ലത്ത് 87ഉം പത്തനംതിട്ടയിൽ 72ഉം ആലപ്പുഴയിൽ 50ഉം കോട്ടയത്ത് 82ഉം ഇടുക്കിയിൽ 71ഉം എറണാകുളത്ത് 21ഉം തൃശൂരിൽ 50ഉം പാലക്കാട് 159ഉം മലപ്പുറത്ത് 55ഉം കോഴിക്കോട് 936ഉം വയനാട് 23ഉം കണ്ണൂരിൽ 1841ഉം കാസർകോട് 43ഉം ബൂത്തുകളിലാണ് തത്സമയ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തുക.
