ലിറ്റിൽ സ്കോളർ: ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: മലയാളി വിദ്യാർഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളറിന്റെ പ്രാഥമിക പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. മലർവാടി ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവത്തിൽ അര ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും
ബഹ്റൈൻ ഒഴികെ ജി.സി.സി രാജ്യങ്ങളിലും ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും വെള്ളിയാഴ്ച വൈകീട്ട് ഓൺലൈനായാണ് പരീക്ഷ. കേരളം, ഡൽഹി, ചെന്നൈ, അന്തമാൻ എന്നിവിടങ്ങളിലെ ഇരിന്നൂറിലധികം സെന്ററുകളിൽ ജനുവരി 20ന് പരീക്ഷ നടക്കും.
രജിസ്ട്രേഷൻ സമയത്ത് ക്രിയേറ്റ് ചെയ്ത ലോഗിൻ ഐ.ഡി/ഫോൺ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഹാൾ ടിക്കറ്റിൽ. കേരളത്തിലും ചെന്നൈയിലുമുള്ള വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം മാറാനുള്ള ഓപ്ഷൻ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കും.

