സാഹിത്യ പ്രവർത്തക സഹകരണ സംഘം തെരഞ്ഞെടുപ്പിനെതിരെ സാഹിത്യകാരന്മാർ
text_fieldsകൊച്ചി: സാഹിത്യ പ്രവർത്തക സഹകരണ സംഘം ഭാരവാഹി തെരഞ്ഞെടുപ്പ് രഹസ്യമായി നടത്തിയതിനെതിരെ സാഹിത്യകാരന്മാരുടെ പ്രതിഷേധം. എം.ജി.എസ്. നാരായണൻ, കെ.ജി.എസ്, എം. തോമസ് മാത്യു, എം.എൻ. കാരശ്ശേരി, എം.ആർ. ചന്ദ്രശേഖരൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, മാടമ്പ് കുഞ്ഞുകുട്ടൻ, സി.വി. ബാലകൃഷ്ണൻ, ടി.പി. രാജീവൻ, സി.ആർ. പരമേശ്വരൻ, ജമാൽ കൊച്ചങ്ങാടി, ബാബു കുഴിമറ്റം, ഡോ: എം.ആർ. തമ്പാൻ, അബ്ദുൽ ഹമീദ്, ഡോ: പി.വി. കൃഷ്ണൻ നായർ, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. വിളക്കുടി രാജേന്ദ്രൻ തുടങ്ങി 32ഓളം പേരാണ് തെരഞ്ഞെടുപ്പിന് അംഗീകാരം നൽകരുതെന്ന് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിരിക്കുന്നത്.
കക്ഷിരാഷ്ട്രീയശക്തികളുടെ നിയന്ത്രണങ്ങളിൽപ്പെട്ട് സംഘം വിഭാഗീയ പ്രസ്ഥാനമായി മാറുകയും രൂക്ഷമായ പ്രതിസന്ധിയിലാകുകയും ചെയ്തു. ഭരണസമിതി തെരഞ്ഞെടുപ്പ് കുറച്ചുകാലമായി രഹസ്യമായാണ് നടക്കുന്നത്. എല്ലാ അംഗങ്ങളെയും തപാൽ മാർഗം അറിയിച്ചിരുന്നെങ്കിൽ പരാതികൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. ജനുവരി 31ന് നടന്ന തെരഞ്ഞെടുപ്പ് അധാർമികമായി കാണേണ്ടിവരുമെന്നും അവർ വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

