സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്ത്; ഏഴാം സ്ഥാനത്ത് കേരളത്തിലെ ഈ നഗരം
text_fields2025 ലെ നംബിയോ സുരക്ഷ സൂചിക പട്ടിക പുറത്ത്. ഒരു രാജ്യത്ത് ആളുകൾക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നുവെന്നും കുറ്റകൃത്യങ്ങളുടെ തോത് എത്രത്തോളമാണെന്നും അടയാളപ്പെടുത്തുന്നതാണ് നംബിയോ സുരക്ഷ സൂചിക.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഏഴാം സ്ഥാനത്ത് ഇടം പിടിച്ച് തിരുവനന്തപുരം. ആഗോളതലത്തിൽ, സുരക്ഷ സൂചിക 61.1 ഉം കുറ്റകൃത്യ സൂചിക 38.9 ഉം നേടി 149-ാം സ്ഥാനവും തിരുവനന്തപുരത്തിനാണ്.
ദൈനംദിന ജീവിതത്തിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണകളെ അടിസ്ഥാനമാക്കി നഗരങ്ങളെ റാങ്ക് ചെയ്യുന്നു. ഇതിൽ പകൽ സമയത്തെയും രാത്രിയിലെയും ആളുകളുടെ അനുഭവങ്ങൾ ഉൾപ്പെടുന്നുണ്ട്. കവർച്ച, കാർ മോഷണം, ശാരീരിക ആക്രമണങ്ങൾ, പൊതുസ്ഥലങ്ങളിലെ പീഡനം തുടങ്ങിയ സുരക്ഷ പ്രശ്നങ്ങളും ചർമത്തിന്റെ നിറം, വംശം, ലിംഗഭേദം അല്ലെങ്കിൽ മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം, ആക്രമണം, കൊലപാതകം എന്നിവയുടെ തോതും സൂചികയിൽ ഉൾപ്പെടുന്നുണ്ട്.
കുറഞ്ഞ കുറ്റകൃത്യ നിരക്കുകളും സുരക്ഷ സംവിധാനം കൃത്യമായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ് ഉയർന്ന സുരക്ഷ സൂചിക സ്കോർ സൂചിപ്പിക്കുന്നത്. ചെന്നൈ, പുണെ തുടങ്ങിയ വലിയ മെട്രോ നഗരങ്ങളെക്കാൾ മുന്നിലാണ് തിരുവനന്തപുരം. ഇത് നഗരത്തിന്‍റെ മെച്ചപ്പെട്ട പൊതു സുരക്ഷയും എടുത്തുകാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

