Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കെ.പി.സി.സി ഭാരവാഹി...

​കെ.പി.സി.സി ഭാരവാഹി പട്ടിക: ആർക്കും തെരുവിലിറ​േങ്ങണ്ടി വരില്ല -കെ.സുധാകരൻ

text_fields
bookmark_border
k sudhakaran
cancel

കണ്ണൂർ: ​കെ.പി.സി.സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട്​ മുതിർന്ന നേതാക്കൾക്കടക്കം ആർക്കും തെരുവിലിറ​േങ്ങണ്ടി വരില്ലെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി പ്രതികരിച്ചു.

പാർട്ടിയാണ്​ വലുതെന്ന്​ കരുതുന്നവർ പ്രതിഷേധിക്കില്ല. എല്ലാവരോടും കൂടിയാലോന നടത്തിയാണ്​ പട്ടിക തയ്യാറാക്കിയത്​. പട്ടിക സംബന്ധിച്ച്​ ആർക്കും പരാതിയുണ്ടാകില്ല. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ്​ പട്ടിക തയ്യാറാക്കിയത്. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാന്ന് പട്ടികയിലുമുള്ളത്.

ജനസമ്മതിയും പ്രവർത്തന മികവുമാണ് പരിഗണിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ നിന്നവരെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈസ് പ്രസിഡൻറ്​ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട രമണി പി. നായർ ഒഴിവാക്കപ്പെട്ടത് അത്തരത്തിലാണ്. അവരുടെ പേര് നൽകിയതായിരുന്നു.

അവർക്കെതിരെ തെരത്തെടുപ്പ് പ്രവർത്തനവുമായി ബസപ്പെട്ട പരാതി ഉയർന്നതോടെ പേര് പിൻവലിക്കേണ്ടി വന്നു. പകരം സീനിയറായ ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നതുകൊണ്ടാണ് വൈസ് പ്രസിഡൻറ്​ സ്ഥാനത്ത് വനിതയില്ലാതായത്.

എങ്കിലും മുഴുവൻ ഭാരവാഹികളിൽ പത്തു ശതമാനം വനിതകളായതിനാൽ വനിതാ പ്രാതിനിധ്യം ആവശ്യത്തിനുണ്ട്. ഭാരവാഹികളെ തീരുമാനിക്കുന്നതിൽ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടില്ല. സംസ്ഥാന ഘടകം നൽകിയ പേരുകൾ പൂർണമായും ഹൈക്കമാൻറ്​ അംഗീകരിക്കുകയാണുണ്ടായത്. എ.വി. ഗോപിനാഥുമായുള്ള പ്രശ്​നം പരിഹരിച്ചെന്നും അദ്ദേഹം എന്നും പാർട്ടിക്കൊപ്പമുണ്ടാകുമെന്നും പട്ടികയിൽ ഉൾപ്പെടാത്തവർക്ക്​ സക്രിയമായ ഉത്തരവാദിത്തം നൽകുമെന്നും സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCk sudhakaran
News Summary - List of KPCC office bearers k sudhakaran reaction
Next Story