കെ.പി.സി.സി ഭാരവാഹി പട്ടിക: പ്രതിസന്ധി പരിഹരിച്ചുവെന്ന് സൂചന, ഇളവ് പത്മജ വേണുഗോപാലിന് മാത്രം
text_fieldsതിരുവന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികയിലെ തർക്കങ്ങൾ പരിഹരിച്ചതായി സൂചന. ഭാരവാഹികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. എം.പി. വിൻസന്റിനും യു. രാജീവനും ഇളവുനൽകില്ല. അതേസമയം പത്മജ വേണുഗോപാലിന് മാത്രം ഇളവ് നൽകാനാണ് തീരുമാനം. മുൻ ഡി.സി.സി പ്രസിഡന്‍റുമാർ ഭാരവാഹികൾ ആകില്ല. മാനദണ്ഡങ്ങളിൽ ഇളവ് നൽകേണ്ടതില്ലെന്നും തീരുമാനമുണ്ട്.
കെ.പി.സി.സി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെ.പി.സി.സി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും
അതേസമയം, ഭാരവാഹി പട്ടികയുടെ കാര്യത്തിൽ താനോ ഉമ്മൻ ചാണ്ടിയോ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ലിസ്റ്റ് ചോദിച്ചു, അത് നൽകി. അല്ലാതെ ഞങ്ങളുടെ സമ്മർദത്തിൽ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്ന് മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.