Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊമ്പിളൈ ഒരുമൈയ​ുടെ പേരിൽ ഗോമതി നാടകം കളിക്കുന്നു  –ലിസി സണ്ണി 

text_fields
bookmark_border
പൊമ്പിളൈ ഒരുമൈയ​ുടെ പേരിൽ ഗോമതി നാടകം കളിക്കുന്നു  –ലിസി സണ്ണി 
cancel

മൂന്നാർ: സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുൈമയുടെ പേരിൽ ഗോമതി അഗസ്റ്റ്യൻ നാടകം കളിക്കുകയാണെന്ന് സംഘടനയുടെ മുൻ പ്രസിഡൻറ് ലിസി സണ്ണി. തമിഴ് രാഷ്ട്രീയ സംഘടനയിലേക്കും തുടർന്ന് സി.പി.എമ്മിലേക്കും ചേക്കേറിയ ഗോമതി പെട്ടെന്നൊരു സുപ്രഭാതത്തിൽ പാർട്ടിയിൽനിന്ന് രാജിവെച്ച് പെമ്പിളൈ ഒരുൈമയുടെ ഭാഗമാകാൻ ശ്രമിച്ചാൽ അനുവദിക്കാൻ കഴിയില്ല. സംഘടനയിൽ ചേരും മുമ്പ് തനിക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചതിനു ക്ഷമ പറയണം. മന്ത്രി മണിക്കെതിരെ മൂന്നാർ ടൗണിൽ സമരം നടത്തുന്ന ഗോമതി വിളിച്ചാൽ ശമ്പളം കളഞ്ഞിട്ട് തൊഴിലാളികൾ എത്തില്ല. സമരപ്പന്തലിൽനിന്ന് ഗോമതി മാറിയാൽ മണിയെ മൂന്നാറിലെത്തിച്ച് മാപ്പുപറയിപ്പിക്കാം. സി.പി.എമ്മി​െൻറ ആനുകൂല്യങ്ങൾ വാങ്ങി അവരെ സേവിച്ചുകൊണ്ടിരുന്ന ഗോമതിയുടെ ഇപ്പോഴത്തെ നീക്കങ്ങളിൽ പ്രവർത്തകർക്ക് സംശയമുണ്ടെന്നും ലിസി സണ്ണി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lissy sanny, pombilai orumai slams gomathy
Next Story