ജർമൻ യുവതിയുടെ തിരോധാനം: രാജ്യത്തെ മുഴുവൻ പൊലീസ് മേധാവിമാർക്കും കത്തയച്ചു
text_fieldsതിരുവനന്തപുരം: ജർമൻ യുവതി ലിസ വെയ്സിന്റെ തിരോധാനത്തിൽ സഹായം തേടി രാജ്യത്തെ മുഴുവൻ പൊലീസ് മേധാവിമാർക്കും കേരളാ പൊലീസ് കത്തയച്ചു. അതേസമയം, ലിസയെ കണ്ടെത്താൻ സംസ്ഥാനത്തെ മതപാഠശാലകളിലും ആത്മീയ കേന്ദ്രങ്ങളിലും പൊലീസ് സംഘം പരിശോധന തുടരുകയാണ്.
ലിസ കോവളത്ത് എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം, ലിസയെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടു പോയ ടാക്സി ഡ്രൈവറെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
തലസ്ഥാനത്ത് എത്തിയ ജര്‍മന്‍ സ്വദേശി ലിസ വെയ്സിനെ (31) നാല് മാസമായി കാണാനിെല്ലന്ന് കാട്ടി മാതാവ് കാതറീന് വെയ്സാണ് പരാതി നൽകിയത്. ജര്‍മന്‍ പൊലീസിന് ലഭിച്ച പരാതി ഇന്ത്യയിലെ ജര്‍മന്‍ കോൺസുലേറ്റ് വഴി ഡി.ജി.പിക്ക് എത്തുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ തിരുവനന്തപുരം സിറ്റി കമീഷണര്‍ക്കാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം ജൂൺ 29ന് വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിേഗ്രഷൻ വിവര പ്രകാരം മാര്‍ച്ച് ആറിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നിന്ന് കയറിയ ഇവര്‍ ഏഴിന് ഇന്‍ഡിഗോ വിമാനത്തില്‍ മൂന്ന് മാസത്തെ സന്ദർശക വിസയില്‍ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയിട്ടുണ്ട്. യു.കെ സ്വദേശിയായ മുഹമ്മദലിയെന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശിക്കുന്ന സ്ഥലത്തെക്കുറിച്ച് പൂരിപ്പിച്ച് നല്‍കേണ്ട േഫാമില്‍ കൊല്ലത്തെ അമൃതപുരിയിലേക്കാെണന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം വന്ന മുഹമ്മദലി ഒരാഴ്ചക്ക് ശേഷം മാർച്ച് 15ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് മടങ്ങി.
ഇന്ത്യയിൽ എത്തിയ ശേഷം മാര്‍ച്ച് 10ന് ലിസ ഫോണില്‍ വിളിച്ചിരുന്നതായാണ് മാതാവിന്റെ പരാതിയിലുള്ളത്. അതിനുശേഷം വിവരങ്ങളില്ല. മൂന്നു മാസത്തെ സന്ദർശക വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തു. രണ്ടു കുട്ടികളുടെ മാതാവായ ലിസ ഭര്‍ത്താവുമായി പിണങ്ങിയാണ് കഴിയുന്നത്. കുട്ടികള്‍ അമേരിക്കയിലാണ്. 2011ല്‍ ഇസ് ലാം മതം സ്വീകരിച്ച ലിസ പിന്നീട് അതില്‍നിന്ന് തിരികെ മടങ്ങുന്നതിനുള്ള ശ്രമത്തിലായിരുന്നുവെന്നും അതിെൻറ ഭാഗമായിട്ടാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നും മാതാവിെൻറ പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
