തിരുവോണത്തലേന്ന് ഈ ജില്ല കുടിച്ച് തീർത്തത് മൂന്നു കോടിയുടെ മദ്യം
text_fieldsകൽപറ്റ: ജില്ലയിലെ ആറ് ബീവറേജസ് ഔട്ട് ലെറ്റുകളിൽ മാത്രം തിരുവോണത്തലേന്ന് വിറ്റത് മൂന്നു കോടിയിലധികം രൂപയുടെ മദ്യം. ഇത് ജില്ലയിലെ ബെവ്കോ ഔട്ട്ലെറ്റുകളിലെ കണക്ക് മാത്രം.
ബാറുകളിലേതുംകൂടി കൂട്ടിയാൽ ഏതാണ്ട് ആറു കോടിയിലധികം വരും. ഏറ്റവും കൂടുതൽ വിൽപന നടന്നത് കൽപറ്റയിലും കുറവു നടന്നത് അമ്പലവയലിലുമാണ്. കൽപറ്റ ഔട്ട്ലെറ്റിൽ 66 ലക്ഷത്തിെൻറയും മാനന്തവാടിയിൽ 64, ബത്തേരിയിൽ 33, പുൽപള്ളിയിൽ 42, പനമരത്ത് 43 ലക്ഷത്തിെൻറയും കച്ചവടം നടന്നു. ഇതിന് സമാനമായി ജില്ലയിലെ ബാറുകളിലും മദ്യവിൽപന നടന്നിട്ടുണ്ട്.
ബാറുകളിൽ കൂടുതൽ വിൽപന നടന്നതായാണ് വിവരം. എങ്കിൽ ആറു കോടിയിലധികം രൂപയുടെ മദ്യം തിരുവോണത്തിന് ചെലവായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

