Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യത്തിന്​...

മദ്യത്തിന്​ നികുതിയിളവ്​: നിർദേശം മന്ത്രിസഭ മാറ്റിവെച്ചു

text_fields
bookmark_border
മദ്യത്തിന്​ നികുതിയിളവ്​: നിർദേശം മന്ത്രിസഭ മാറ്റിവെച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഉൽപാദിപ്പിക്കുന്ന മദ്യത്തിന്​ വിറ്റുവരവ്​ നികുതി ഒഴിവാക്കണമെന്ന നിർദേശത്തിൽ തീരുമാനമെടുക്കാതെ മന്ത്രിസഭ. ഇക്കാര്യത്തിൽ വിശദ പരിശോധന നടത്തി റിപ്പോർട്ട്​ സമർപ്പിക്കാൻ ചീഫ്​ സെ​ക്രട്ടറിക്ക്​ നിർദേശം നൽകി.

സംസ്ഥാനത്ത്​ മദ്യത്തിന്‍റെ വിൽപന കുറഞ്ഞത്​ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്​. പല സ്ഥാപനങ്ങളും ഉൽപാദനം നിർത്തുന്ന സാഹചര്യവുമുണ്ട്​. വ്യാജമദ്യം വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ്​ നികുതിയിളവ്​ പരിഗണിച്ചത്​. ധനവകുപ്പും എക്​സൈസ്​ വകുപ്പും നൽകിയ നിർദേശങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നും മന്ത്രിസഭ വിലയിരുത്തി. തുടർന്നാണ്​ ചീഫ്​ സെക്രട്ടറിയോട്​ പരിശോധിക്കാൻ നിർദേശിച്ചത്​. അടുത്ത മന്ത്രിസഭ യോഗം വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liquor Tax
News Summary - Liquor Tax Rebate: The proposal was shelved by the Cabinet
Next Story