Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു വര്‍ഷത്തിനിടെ...

അഞ്ചു വര്‍ഷത്തിനിടെ ഖജനാവിലെത്തിയ മദ്യ നികുതി​ 46,000 കോടി; 50 ശതമാനത്തിലധികം വർധന

text_fields
bookmark_border
Liqour
cancel

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാളികള്‍ മദ്യം വാങ്ങിയതിലൂടെ നികുതിയായി സര്‍ക്കാറിന്​ ലഭിച്ചത്​ 46,546.13 കോടി രൂപ. 2011-12 മുതൽ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറിന്‍റെ കാലവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത്​ 50 ശതമാനത്തിലധികം വർധനയാണ്​ മദ്യവരുമാനത്തിലുണ്ടായത്​. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ടാക്‌സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.

ഒാരോ ദിവസവും ശരാശരി 25.53 ​കോടി രൂപയാണ്​ മദ്യപർ ഖജനാവിലേക്ക്​ നികുതിയായി നൽകുന്നത്​, പ്രതിമാസം ശരാശരി 766 കോടി രൂപ. 2019 -20 ൽ മാത്രം 10,332.39 കോടി രൂപയാണ്​ ഇങ്ങനെ ഖജനാവിലേക്ക്​ എത്തിയത്​.

മദ്യ വിൽപനയിലൂടെ ബെവ്​കോ ഉണ്ടാക്കുന്ന ലാഭം ഈ നികുതി വരുമാനത്തിന്​ പുറമെയാണ്.

2016-17-ലും 2017-18-ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്‌കോ ലാഭം നേടിയിട്ടുണ്ട്​. പിന്നീടുള്ള വർഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്​.

2016 മുതല്‍ 2021 മാര്‍ച്ച് 31 വരെ ബെവ്​കോയിൽ നിന്ന്​ 94.22 കോടി (94,22,54,386) ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 42.23 കോടി (42,23,86,768) ലിറ്റര്‍ ബിയറും 55.57 ലക്ഷം (55,57,065) ലിറ്റര്‍ വൈനുമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വൈനിന്​ 37 ശതമാനമാണ്​ നിലവിലെ നികുതി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റു മദ്യങ്ങൾക്ക്​ 115 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത ബിയറിന്​ 112 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്​ 247 ശതമാനം, കേയ്‌സിന് 400 രൂപയില്‍ കൂടുതൽ നൽകി ബെവ്​കോ വാങ്ങുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്​ 237 ശതമാനം എന്നിങ്ങനെയാണ് നിലവിൽ നികുതി.

മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് ലഭിച്ച നികുതി

2011-12 -4740.73 കോടി രൂപ

2012-13 -5391.48 കോടി രൂപ

2013-14 -5830.12 കോടി രൂപ

2014-15 -6685.84 കോടി രൂപ

2015-16 -8122.41 കോടി രൂപ

2016-17 -8571.49 കോടി രൂപ

2017-18 -8869.96 കോടി രൂപ

2018-19 -9615.54 കോടി രൂപ

2019-20 -10332.39 കോടി രൂപ

2020-21 -9156.75 കോടി രൂപ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxbevcoLiqour
News Summary - Liquor tax collected at Rs 46,000 crore in five years
Next Story