സംസ്ഥാനത്ത് മദ്യവിൽപ്പന നാളെമുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഒാൺലൈനിൽ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ് ക്യൂ ആപ്ലിക്കേഷൻ ഇന്ന് വൈകുന്നേരം മുതൽ പ്ലേ ലഭ്യമാകുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ബെവ്ക്യൂ ആപിന് ഗൂഗ്ൾ അനുമതി നൽകിയിരുന്നു. കോവിഡ് 19 െൻറ സാഹചര്യത്തിൽ മദ്യശാലകൾ തുറക്കുേമ്പാൾ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഒാൺലൈനായി ടോക്കൺ അനുവദിക്കാനുള്ള തീരുമാനം. മദ്യ വിതരണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ വിശദീകരിക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ ബുധനാഴ്ച മാധ്യമങ്ങെള കാണും.
ബെവ്ക്യൂ ആപ് വഴി മദ്യം വാങ്ങാൻ ഒാൺലൈനായി ടോക്കൺ ലഭിക്കും. ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽനിന്ന് 50 പേർക്കായിരിക്കും മദ്യം ലഭ്യമാകുക. പേരും മൊബൈൽ നമ്പറും പിൻകോഡും നൽകിയാൽ സമീപത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാനായി ടോക്കൺ ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
