ഫേസ്ബുക്ക് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കൽ; അഡ്മിൻ ജാമ്യാപേക്ഷ നൽകി
text_fieldsതിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുെന്നന്നതിെൻറ പേരില്‍ എക്സൈസ് കേസെടുത്ത ഫേസ്ബുക്ക് കൂട്ടായ്മ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന് അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം ജില്ല കോടതിയിലാണ് അഡ്മിന് ടി.എന്‍. അജിത്കുമാര്‍ മൂന്‍കൂര്‍ ജാമ്യം തേടിയത്.
ജി.എന്‍.പി.സിയുടെ പേരില്‍ വ്യാജ ഗ്രൂപ്പുകളാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റിടുന്നതെന്നും ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും.
ഫേസ്ബുക്കിൽ മദ്യപാനത്തിന് പ്രോത്സാഹനം നല്കുന്ന തരത്തിലുള്ളതും പരസ്യപ്രചാരണം നടത്തുന്നതുമായ പോസ്റ്റുകള്‍ ഇട്ടതിനാണ് ഗ്രൂപ്പിെൻറ സ്ഥാപക അഡ്മിന് നേമം കാരയ്ക്കാമണ്ഡപം ആമീവിളാകം ടി.സി 54/538 സരസ്സില്‍ അജിത് കുമാറിനെ (40) ഒന്നാംപ്രതിയാക്കിയും ഭാര്യ വിനിതയെ(33) രണ്ടാം പ്രതിയാക്കിയും ശനിയാഴ്ച എക്സൈസ് വകുപ്പ് കേസെടുത്തത്. കേസെടുത്തതോടെ ഇവര്‍ ഒളിവിലാണ്. 18 ലക്ഷത്തോളം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ഇവർക്ക് പുറമെ മറ്റ് ഗ്രൂപ്പിലുള്ള മറ്റ് 36 പേർക്കെതിരെ കൂടി അന്വേഷണം ആരംഭിച്ചു. കുട്ടികളെ ഒപ്പമിരുത്തി മദ്യപിക്കുന്ന ചിത്രങ്ങൾ, പൊതുസ്ഥലത്തിരുന്ന് പരസ്യമായി മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുക, ശ്രീനാരായണ ഗുരുവിെൻറ ദർശനങ്ങളെ അധിക്ഷേപിക്കുന്നത്, ക്രിസ്തീയ ശവക്കല്ലറക്ക് മുകളിൽ മദ്യപിക്കുക തുടങ്ങിയവ പോസ്റ്റ് ചെയ്തതിനാണ് ഇവർക്കെതിരെ അന്വേഷണം നടക്കുന്നത്.
ഇവരുടെ ഫോട്ടോകള്‍ പ്രിൻറ് എടുത്ത് തെളിവായി എക്സൈസ് സംഘം സൂക്ഷിച്ചിട്ടുണ്ട്. അഡ്മിനെതിരെ തലസ്ഥാനത്തെ ചില ബാറുടമകളും എക്സൈസിന് പരാതി നൽകിയിട്ടുണ്ട്. ബാറിെൻറ പേരിൽ വ്യാജപ്രചാരണം നടത്തുെന്നന്നും നിരക്ക് ഇളവുണ്ടെന്നും കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും തങ്ങളുടെ ബാറിൽ ആളുകളെ എത്തിക്കുന്നതിന് അജിത് കുമാർ പണം ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ഇതുസംബന്ധിച്ചും സൈബർ സെല്ലുമായി സംയുക്താന്വേഷണം ആരംഭിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനി കുമാർ പറഞ്ഞു.
നിലവിൽ ജി.എൻ.പി.സിയുടെ പേരിൽ പല വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിലുണ്ട്. ഇവയിൽ ഏതാണ് യഥാർഥ ജി.എൻ.പി.സി, വ്യാജ ജി.എൻ.പി.സിക്കു പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമെന്നും സൈബർ സെൽ വിഭാഗം അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
