Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ മദ്യവില...

സംസ്​ഥാനത്ത്​ മദ്യവില കൂട്ടാൻ തീരുമാനം; വിൽപന ഓൺലൈനായി

text_fields
bookmark_border
liquor-outlet
cancel

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സംസ്​ഥാനത്ത്​ മദ്യ വില കുട്ടാനുള്ള തീരുമാനത്തിന്​ മന്ത്രിസഭ അംഗീകാരം നൽകി. വിദേശ നിർമിത മദ്യത്തിന്​ 35 ശതമാനം വരെ ​പ്രത്യേക സെസ്​ ഏർപെടുത്താനാണ്​ തീരുമാനം​. ഇതിനായി പ്രത്യേക ഓർഡിനൻസ്​ പുപ്പെടുവിക്കും. മദ്യത്തോ​ടൊപ്പം ബിയറിനും വിലവർധനവുണ്ടാകും. ബിയറി​​​െൻറയും വൈനി​​െൻറയും നികുതിയിൽ 10 ശതമാനമാണ്​ വർധന. 

വെർച്വൽ ക്യൂ സംവിധാനം വഴി മദ്യം ഓൺലൈനായി വിൽപന നടത്താനും​ തീരുമാനമായി. ഇതിനായി പ്രത്യേക മൊബൈൽ ആപ്​ തയാറാക്കി. തിങ്കളാഴ്​ച മുതൽ സംസ്​ഥാനത്ത്​ മദ്യശാലകൾ തുറക്കാൻ സാധ്യതയുണ്ട്​. ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്‍കും. ലോക്​ഡൗണിനെത്തുടർന്ന്​ സംസ്​ഥാനത്ത്​ നിലവിൽ മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്​. 

ഓൺലൈൻ മദ്യവിൽപനക്കായി തയാറാക്കിയ ആപ്​ ഇൻസ്​റ്റാൾ ചെയ്​ത്​ നടപടിക്രമങ്ങൾ പുർത്തിയാക്കി ബുക്ക്​ ചെയ്​താൽ പ്രത്യേക സമയം അനുവദിച്ചാണ്​ വിതരണം. പണം ഓൺലൈനായി അടച്ചാൽ ലഭിക്കുന്ന ബാർകോഡ്​ ബിവറേജ്​ ഔട്ട്​ലെറ്റുകളിൽ നൽകിയാണ്​ മദ്യം സ്വീകരിക്കേണ്ടത്​. മണിക്കൂറിൽ പ്രത്യേക നമ്പർ അടിസ്​ഥാനത്തിലാകും ടോക്കൺ അനുവദിക്കുക. എന്ന്​ മുതൽ മദ്യവിൽപന തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായില്ല. 

ബവ്​കോ ഔട്ട്​ലെറ്റ്​, കൺസ്യൂമർഫെഡ്​ എന്നിവയോടൊപ്പം ബാറുകളുടെ കൗണ്ടർ വഴിയും മദ്യം വിൽപന നടത്താൻ കഴിയുമോ എന്ന കാര്യം പരിഗണിക്കുന്നുണ്ട്​. ഇതിനായി നിയമഭേദഗതി നടത്തുന്നത്​ വരെ പരിഗണിക്കുന്നു. സംസ്​ഥാനത്തെ സാഹചര്യം മാറിയതിനാൽ കോവിഡിനെ തുരത്താനായി അതീവ ​ ജാഗ്രതയോടെ തന്നെ മുന്നോട്ട്​ നീങ്ങാനാണ്​ മന്ത്രിസഭ തീരുമാനം. അതേസമയം കള്ളുഷാപ്പുകള്‍ ബുധനാഴ്​ച മുതല്‍ തുറന്നു. ഉപഭോക്താക്കള്‍ക്ക് പാഴ്സലായാണ് കള്ള് ലഭിച്ചത്. തുറന്ന്​ ഒരുമണിക്കൂറിനകം മിക്ക സ്​ഥലത്തും കള്ള്​ തീർന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprice hikedbeverage outletspecial Cess
News Summary - liquor price hike in kerala- kerala
Next Story