മദ്യവിരുദ്ധ നിലപാടെടുത്ത സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
text_fieldsതൊടുപുഴ: ബിയർ പാർലറുകൾ പൂട്ടിക്കാൻ ഇടപെെട്ടന്ന പരാതിയിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ അച്ചടക്കനടപടി. സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റിക്കുകീഴിലെ മ്രാല ലോക്കൽ കമ്മിറ്റി അംഗം രാജേന്ദ്രനെയാണ് പാർട്ടിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പ്രദേശത്തെ ചില ബിയർ ആൻഡ് വൈൻ പാർലറുകൾ സുപ്രീംകോടതി വിധി ലംഘിച്ച് സംസ്ഥാനപാതയിൽ പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും പൂട്ടിക്കാൻ നേതൃത്വം നൽകിയെന്നുമാണേത്ര പരാതി. മദ്യവിരുദ്ധ നിലപാടിനൊപ്പം നിലകൊണ്ടതിെൻറപേരിലാണ് നടപടിയെന്നാണ് പാർട്ടി വിശദീകരണം. എന്നാൽ, ബിയർ പാർലർ ഇടെപടൽ പാർട്ടി സ്ഥിരീകരിക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാർട്ടി അംഗങ്ങൾ മദ്യശാലകൾക്കെതിരെ നിലപാടെടുക്കരുതെന്ന് പാർട്ടി നിർദേശമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
