Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യനയം: സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സി.പി.എം
text_fieldsbookmark_border
തിരുവനനന്തപുരം: ഇടതു സർക്കാറിന്റെ മദ്യനയത്തിനെതിരായ കെ.സി.ബി.സിയുടെ വെല്ലുവിളി സി.പി.എം ഏറ്റെടുക്കുന്നതായി മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ. സഭയുടെ വെല്ലുവിളി ജനങ്ങൾ വിശ്വസിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും സമാന രീതിയിലുള്ള വെല്ലുവിളി നടത്തിയിരുന്നുവെന്നും ആനത്തലവട്ടം പറഞ്ഞു.
മദ്യപിച്ചവരെ പള്ളിയിൽ കയറ്റില്ലെന്ന് പറയാൻ സഭക്ക് ധൈര്യമുണ്ടോയെന്ന് ആനത്തലവട്ടം ചോദിച്ചു. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഉള്ളതിനേക്കാൾ മദ്യശാലകളുടെ എണ്ണം നിലവിൽ കുറവാണ്. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമുള്ള നടപടികൾ മാത്രമാണ് സർക്കാർ സ്വീകരിച്ചതെന്നും ആനത്തലവട്ടം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
