Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യശാലകളുടെ ലൈസൻസ്...

മദ്യശാലകളുടെ ലൈസൻസ് ഫീസ് വർധിപ്പിച്ചേക്കും

text_fields
bookmark_border
bar
cancel

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ദ്യ​ന​യ​ത്തി​ൽ മ​ദ്യ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ൽ. വി​ൽ​പ​ന കൂ​ടു​ത​ലു​ള്ള മ​ദ്യ​ക്ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ആ​നു​പാ​തി​ക​മാ​യ നി​കു​തി ഈ​ടാ​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ട്.

ബാ​റു​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും ലൈ​സ​ൻ​സ്​ ഫീ​സും ഇ​ത​ര സേ​വ​ന​ങ്ങ​ളു​ടെ ഫീ​സും വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ബാ​ർ ലൈ​സ​ൻ​സി​ന്​ കൂ​ടു​ത​ൽ ത്രീ​സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ അ​പേ​ക്ഷി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ലൈ​സ​ൻ​സ്​ ഫീ​സ്​ വ​ർ​ധ​ന സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഈ ​നീ​ക്കം.

എ​ന്നാ​ൽ, കോ​വി​ഡ്​ പ്ര​തി​സ​ന്ധി​മൂ​ലം സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും നി​ര​വ​ധി ദി​വ​സം അ​ട​ച്ചി​ട്ടി​ട്ടും പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മ​ട​ങ്ങി​ത്തു​ട​ങ്ങു​ക മാ​ത്രം ചെ​യ്യു​ന്ന​തി​നാ​ൽ ഫീ​സ് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്നു​മാ​ണ് ബാ​ർ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ട്. ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​നാ​ണ്​ അ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

മ​ദ്യ ല​ഭ്യ​ത​യി​ലും പ്ര​ശ്ന​മു​ണ്ടെ​ന്ന്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ, ബെ​വ്​​കോ ​​​ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന്​ ബാ​റു​ക​ൾ​ക്ക്​ ന​ൽ​കു​ന്ന മ​ദ്യ​ത്തി​ന്‍റെ അ​ള​വി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ബാ​റു​ട​മ​ക​ളു​ടെ അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

ബാ​റു​ക​ൾ​ക്ക് നി​ല​വി​ൽ 30 ല​ക്ഷം രൂ​പ​യാ​ണ് ലൈ​സ​ൻ​സ് ഫീ​സ്. ക്ല​ബ് ലൈ​സ​ൻ​സി​ന് 20 ല​ക്ഷ​വും. ബീ​യ​ർ, വൈ​ൻ പാ​ർ​ല​റു​ക​ൾ​ക്ക് നാ​ലു ല​ക്ഷം രൂ​പ​യാ​ണ് ഫീ​സ്. ക്ല​ബു​ക​ൾ​ക്ക്​ ബാ​ർ ലൈ​സ​ൻ​സ്​ ആ​വ​ശ്യ​പ്പെ​ട്ട്​ നി​ര​വ​ധി അ​പേ​ക്ഷ ല​ഭി​ക്കു​ന്നു​ണ്ട്.

ഐ.​ടി പാ​ർ​ക്കു​ക​ൾ, ടൂ​റി​സം മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ബു​ക​ളു​ടെ ബാ​റു​ക​ളും കൂ​ടു​ത​ലാ​യി അ​നു​വ​ദി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലൈ​സ​ൻ​സ്​ ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ഗു​ണ​മാ​കു​മെ​ന്നാ​ണ്​​ ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor
News Summary - Liquor licenses fee may increase
Next Story