മദ്യവിൽപനശാലകളിലെ ക്യു ആർ കോഡ് പരിശോധന നിർത്തി; പട്ടികയനുസരിച്ച് മദ്യം നൽകും
text_fieldsതിരുവനന്തപുരം: ബെവ് ക്യു ആപ് വഴി രജിസ്റ്റർ ചെയ്തവർക്ക് മദ്യം നൽകുന്നതിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ. ആപിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ഫോണിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന സംവിധാനമാണ് നിർത്തിയത്.
സാേങ്കതിക തടസ്സം നേരിട്ടതിനെ തുടർന്നാണ് ബിവറേജസ് കോർപ്പറേഷൻ പുതിയ സംവിധാനത്തിലേക്ക് മാറിയതെന്നതാണ് സൂചന. ബെവ് ക്യൂ ആപിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പട്ടിക ഒൗട്ട്ലെറ്റുകൾക്ക് കൈമാറും. മദ്യം വാങ്ങാനെത്തുന്നയാൾ തിരിച്ചറിയൽ കാർഡ് നൽകിയാൽ ഇൗ പട്ടിക പരിശോധിച്ച് മദ്യം നൽകും.
ബെവ് ക്യൂ ആപ് പുറത്തിറങ്ങിയതിന് ശേഷം വ്യാപകമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉന്നതതലയോഗം വിളിക്കുകയും ചൊവ്വാഴ്ചക്കകം കമ്പനിയോട് പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
